തൊട്ടാൽ പൊള്ളും വില: ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തല മുണ്ഡനം ചെയ്തു: കോട്ടയത്ത് ഗ്യാസ്‌കുറ്റിയ്ക്കു മുകളിൽ കറുത്ത കൊടി വച്ച് പ്രതിഷേധം
സ്വന്തം ലേഖകൻ കോട്ടയം: പാചക വാതക – ഇന്ധന വില വർദ്ധനവിനെതിരെ കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫിസിനു മുന്നിൽ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധിച്ചു. എറണാകുളം പനമ്പള്ളി നഗറിലുള്ള ഐ.ഒ.സി ഓഫിസിനു മുന്നിലാണ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ 11 ന് ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ തിരഞ്ഞെടുത്ത പ്രതിനിധികളാണ് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത്. കോട്ടയം ജില്ലയിൽ നിന്നുള്ള പ്രതിനിധികളും തല മുണ്ഡനം ചെയ്യൽ സമരത്തിൽ അണി നിരന്നു. സംസ്ഥാന ജനറൽ സെക്രട്ടറി […]