play-sharp-fill

കോവിഡിനെപ്പറ്റി കള്ളം പറഞ്ഞാൽ കുടുങ്ങും : വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചാല്‍ നടപടി

സ്വന്തം ലേഖകൻ കോട്ടയം : സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തമാക്കിയതായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. സന്ദേശങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ജില്ലാ ഭരണകൂടവും പോലീസും സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. കോട്ടയം നഗരത്തില്‍ കൊറോണ ബാധിതര്‍ ഒളിച്ചു താമസിക്കുന്നു എന്ന വ്യാജസന്ദേശം വാട്സപ്പ് വഴി പ്രചരിപ്പിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി ലഭിച്ചിട്ടുണ്ട്. […]

കൊറോണ ബാധിച്ച് സൂപ്പർതാരം മോഹൻലാൽ മരിച്ചു..! വാട്‌സ്ആപ്പിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച കാസർകോട് സ്വദേശിയായ മമ്മൂട്ടി ഫാൻ കുടുങ്ങി; കൊറോണക്കാലത്തെ വ്യാജ വാർത്തയ്ക്കു പിന്നിലുള്ളവർ കുടുങ്ങുന്നു; കാസർകോട് സ്വദേശിയെ കേസിൽക്കുടുക്കിയത് ഫാൻസുകാർ തമ്മിലുള്ള പോര്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ കൊറോണ രോഗം ബാധിച്ച് മരിച്ചതായി വാട്‌സ്ആപ്പിൽ വ്യാജപ്രചാരണം നടത്തിയ കാസർകോട് സ്വദേശിയെ കുടുക്കിയത് ഫാൻസുകാർ തമ്മിലുള്ള പോര്. മോഹൻലാൽ മരിച്ചതായി സിനിമയിലെ ദൃശ്യങ്ങൾ സഹിതം വ്യാജ പ്രചാരണം നടത്തിയ യുവാവിനെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. കാസർകോട് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബിയെയാണ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന […]

ലോക് ഡൗൺ ലംഘനം : സംസ്ഥാനത്ത് ബുധനാഴ്ച 2584 പേർക്കെതിരെ പൊലീസ് കേസെടുത്തു ; കോട്ടയം ജില്ലയിൽ അറസ്റ്റിലായത് 134 പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ നിരോധനം നിലനിൽക്കേ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ബുധനാഴ്ച 2584പേർക്കെതിരെകേസെടുത്തു.സംസ്ഥാനത്ത് ബുധനാഴ്ച അറസ്റ്റിലായത് 2607പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു. കോട്ടയത്ത് ബുധനാഴ്ച മാത്രം 133 കേസുകൾ രജിസ്റ്റർ ചെയ്തു. 134 പേർ പൊലീസ് അറസ്റ്റിലായി. 45 വാഹനങ്ങൾ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ) തിരുവനന്തപുരം സിറ്റി – 91, 86, 60 തിരുവനന്തപുരം റൂറൽ – 371, 375, 292 […]

ഹായ്…, ഞാൻ കൊറോണയാണ്… നിങ്ങൾ എന്നെ കേൾക്കൂ ; കൊറോണ വൈറസിനെതിരെയുള്ള ഡോക്ടറുടെ ബോധവൽക്കരണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : ലോകത്തെ മുഴുവനും ആശങ്കയിലാക്കി കൊണ്ട് കൊറോണ വൈറസ് ബാധ ലോകം മുഴുവനും കാർന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ്19 വൈറസിനെ പ്രതിരോധിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും. കൊവിഡ് വൈറസിൽ നിന്ന് രക്ഷനേടാൻ ലോക ജനത മുഴുവൻ സാമൂഹ്യ അകലം പാലിക്കുന്നതിനായി സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഡോക്ടർമാരടക്കമുള്ളവർ അവരാൽ കഴിയുന്ന എല്ലാ രീതിയിലുമുള്ള ബോധവൽക്കരണവും നൽകിവരുന്നുമുണ്ട്. അത്തരത്തിൽ കുട്ടികൾക്ക് പോലും മനസിലാകുന്ന രീതിയിൽ കൊറോണ വൈറസിനെ കുറിച്ചും അതിന്റെ പ്രതിവിധികൾ കുറിച്ചും വളരെ ലളിതമായി ഡോ .പ്രവീൺ .എസ് .ലാൽ […]

ഇതിന്റെ പേര് മാധ്യമപ്രവർത്തനം എന്നല്ല, പാലിൽ വിഷം ചേർക്കലാണ് : മാധ്യമപ്രവർത്തകർക്കെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനായി ലോകത്തെ വൻശക്തിയായ അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടതും തുടർന്ന് അതിന് പിന്നാലെയുണ്ടായ അമേരിക്കയുടെ ഭീഷണിയും നിരവധി വിമർശങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകളെ മാധ്യമപ്രവർത്തകർ വളച്ചൊടിച്ചു എന്ന് ആരോപിച്ച് ബി.ജി.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത് എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യയുടെ നിരോധന നീക്കം കോറോണയിൽ പെട്ട് ഉഴറുന്ന അമേരിക്കയെ കൂടുതൽ കുഴപ്പത്തിലാക്കി. ഇതോടെ ട്രംപ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിലക്ക് നീക്കാൻ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച […]

പൊലീസുകാർക്കും കൊവിഡ് ഭീഷണി..! സംസ്ഥാനത്ത് 338 പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ; പട്ടികയിൽ ഒരു ജില്ലാ പൊലീസ് മേധാവിയും; കാക്കിയണിഞ്ഞ് കേരളത്തെ കാക്കുന്നവരുടെ ആരോഗ്യം സംരക്ഷിക്കാൻ നാട് ഒന്നിച്ച് പ്രാർത്ഥനയിൽ..!

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയെ പ്രതിരോധിക്കുന്നതിൽ ലോകത്തിനു മുഴുവൻ മാതൃകയായ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു നിർണ്ണായകമായ ഇടപെടൽ നടത്തിയ പൊലീസിനും കൊറോണ ഭീതി. ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പോരാടുമ്പോൾ, തെരുവിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലാണ് പൊലീസ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിനിടെ സംസ്ഥാനത്ത് 338 പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ ഒരു ജില്ലാ പൊലീസ് മേധാവിയും നിരീക്ഷണത്തിലേയ്ക്കു മാറിയിട്ടുണ്ട്. ഇത് ഒരു ഡി.സി.പിയാണെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്ത് ആരോഗ്യ വിഭാഗം പ്രവർത്തകർക്കൊപ്പം നിന്നു പ്രവർത്തിക്കുന്ന വിഭാഗമാണ് പൊലീസ്. മുൻ […]

നിങ്ങൾ ലോകത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുകയാണ് : ആരോഗ്യ പ്രവർത്തകർക്കൊപ്പം വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് മോഹൻലാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കിലോമീറ്ററുകൾക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് കൊറോണക്കാലത്ത് അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറസിൽ പങ്കെടുത്ത് മലയാളികളുടെ സ്വന്തം ലാലേട്ടൻ. എല്ലാം മറന്ന് കൊറോണ രോഗികൾക്കായി മാറ്റി വച്ച മോഹൻലാൽ മാറ്റിവെച്ച സമയം ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ, നഴ്‌സുമാർ, മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാൻ മാർഗനിർദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യ […]

സംസ്ഥാനത്ത് ഒൻപത് പേർക്കു കൂടി കൊറോണ ബാധ: കാസർകോട് രോഗികളുടെ എണ്ണം കുറഞ്ഞു; പത്തനംതിട്ടയിലും ആലപ്പുഴയിലും രണ്ടു വീതം രോഗികൾ: കേരളം പതിയെ കരകയറുന്നു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പേർക്കു കൂടി വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നാലും, ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ടു വീതം ആളുകൾക്കും, തൃശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്നും എത്തിയവരാണ്. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ടു പേർക്കും, സമ്പർക്കം മൂലം മൂന്നു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച പരിശോധന നടത്തിയ പതിമൂന്നു പേരുടെ ഫലം നെഗറ്റീവാണെന്നു കണ്ടെത്തിയിട്ടുണ്ട്. 13 പേരുടെ റിസൾട്ട് നെഗറ്റീവ് ആയിട്ടുണ്ട്. […]

സുരക്ഷയിലാണ് ഈ സ്‌നേഹം…! സുരക്ഷാ വസ്ത്രം ധരിച്ചുകൊണ്ടുള്ള കൊറോണ പ്രതിരോധ പ്രവർത്തകരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണക്കാലത്ത് എടുത്ത് പറയേണ്ടവരാണ് ആരോഗ്യ പ്രവർത്തകരാണ്. കോവിഡ് 19 എതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിലുള്ളതും ഈ ആരോഗ്യപ്രവർത്തകരാണ്. നേരവും കാലവും നോക്കാതെ അവർ ഏത് നേരവും സേവനസന്നദ്ധരായിരിക്കുന്നു. ലോക്ക്ഡൗണിൽ കുടുങ്ങി ആളുകൾ മുഴുവനും വീട്ടിൽ പ്രിയപ്പെട്ടവരോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ചെലവഴിക്കുമ്പോൾ സ്വന്തക്കാരെ കൺനിറയെ കാണാൻ പോലും ആവുന്നില്ല ഈ ആരോഗ്യപ്രവർത്തകരിൽ പലർക്കും. അങ്ങനെ ആരോഗ്യ പ്രവർത്തകർ അനുഭവിക്കുന്ന ദുരിതം ഏറെയാണ്. ഇത്തരത്തിൽ ഏവരുടെയും കൺനിറയ്ക്കുന്ന ഒരു ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമൻ. സുരക്ഷാവസ്ത്രം ധരിച്ചുകൊണ്ട് പരസ്പരം മുഖം […]

കൊറോണയിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരം: ലോക്ക് ഡൗൺ ഒരുമാസം കൂടി നീളുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ; അന്തിമ തീരുമാനം ശനിയാഴ്ച

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ നീളുമെന്ന് സൂചന.പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14 ന് ശേഷവും നീളുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തെ ഒന്നിപ്പിച്ചുവെന്നും അത് തുടരേണ്ടതുണ്ടെന്നും യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. നാലാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ആലോചന. രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും വിദഗ്ധരുമായുമായി കൂടിയാലോചന വേണമെന്നും യോഗത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനം ശനിയാഴ്ചയാണ് ഉണ്ടാവുക. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച […]