play-sharp-fill
മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമോ? കലാപം തടയുന്നതില്‍ മോദി പരാജയപ്പെട്ടതെന്ത് ?

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമോ? കലാപം തടയുന്നതില്‍ മോദി പരാജയപ്പെട്ടതെന്ത് ?

സ്വന്തം ലോഖകന്‍

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ രാജ്യം ഭരിക്കുന്ന ബിജെപിക്കുള്ള പങ്കെന്ത് ?. കലാപം ആസൂത്രണം ചെയ്തതു പിന്നില്‍ ആര്‍എസ്എസും ബിജെപിയും ഒത്തൊരുമിച്ചു നിന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അങ്ങേയറ്റം ഹീനമെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് കലാപം എന്ന പേരില്‍ മണിപ്പൂരില്‍ അരങ്ങേറിയത്. മതപരമായ ചേരി തിരിവ് ഉണ്ടാക്കി രാജ്യം പിടിച്ചെടുക്കുക എന്ന ആര്‍.എസ്.എസ് അജണ്ട ബിജെപി നടപ്പാക്കി എന്നു വേണം മണിപ്പൂര്‍ കലാപത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍. വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെ ഒരു കലാപം ആസൂത്രണം ചെയ്യുകയും പിന്നീട് അവയെ ഊതിക്കെടുത്തി സമധാനം പുനസ്ഥാപിച്ച് രാജ്യം ഒരു കുടക്കീഴില്‍ എന്നു വരുത്തി തീര്‍ക്കാന്‍ രാജ്യം ഭരിക്കുന്ന ബിജെപി ആസൂത്രണം ചെയ്ത് തയ്യാറാക്കിയ ഒരു കലാപം തന്നെയാണ് മണിപ്പൂര്‍ കലാപം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പോലും അതിനെ വിലയിരുത്തുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതു പോലെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത ബിജെപി -സംഘപരിവാര്‍ കൂട്ടുകെട്ടിന് ഇതൊക്കെ നിസ്സാരം എന്നു തന്നെ പറയാം. ഏക സിവില്‍ കോഡ് കൊണ്ട് വരണമെന്ന് ബിജെപി നിര്‍ബന്ധം പിടിക്കുന്നതും സംഘപരിവാര്‍ അജണ്ട ഇന്ത്യയില്‍ നടപ്പിലാക്കുക എന്ന ലക്ഷ്യം വെച്ചു മാത്രമാണ്. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി വേണമെങ്കില്‍ മണിപ്പൂര്‍ കലാപത്തെ കാണാവുന്നതാണ്. ആസൂത്രിതമായ കലാപ നീക്കം തന്നെ നടന്നിട്ടുണ്ട്. കലാപം നടക്കുന്നതിന് ഏതാനം നാളുകള്‍ക്ക് മുമ്പ് തന്നെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് 82 ശതമാനത്തില്‍ അധികം ആയുധങ്ങള്‍ കലാപകാരികള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. കലാപം നടന്നതാകട്ടെ ക്രൈസ്തവ വീടുകള്‍ തെരഞ്ഞുപിടിച്ചും. ക്രിസ്ത്യന്‍ വംശഹത്യ ലക്ഷ്യം വെച്ചുതന്നെയാവാം ഇത്തരത്തില്‍ ഒരു കലാപം ആസൂത്രണം ചെയ്തതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. കലാപം തടയുന്നതില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ സ്വീകരിച്ച നയം ന്യൂനപക്ഷ വേട്ട ലക്ഷ്യം വെച്ച് ആര്‍.എസ്.എസ് നല്‍കിയ നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിക്കുന്നതാണെന്ന് കലാപം വ്യക്തമാക്കുന്നു.ചുരുക്കത്തില്‍ മതന്യൂനപക്ഷങ്ങളെ വേട്ടക്കളത്തില്‍ ചുട്ടരിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി കൊടിനാട്ടാനുള്ള ആര്‍.എസ്.എസ് ത്വര ഈ മണിപ്പൂര്‍ കലാപത്തിലും വ്യക്തമാണ്.