play-sharp-fill

ദൈവത്തിന്റെ കൈ ഇനി ചലിക്കില്ല.! ലോകത്തെ വിസ്മയിപ്പിച്ച് ഇതിഹാസ താരം മറഡോണ വിടവാങ്ങി; ഫുട്‌ബോൾ ഇതിഹാസം അന്തരിച്ചു

തേർഡ് ഐ സ്‌പോട്‌സ് ബ്യൂണസ് ഐറിസ്: ഒരു പന്തു പോലെ ഉരുളുന്ന ലോകത്തെ സ്തബ്ദമാക്കി ദൈവത്തിന്റെ കയ്യുടെ ചലനം നിലച്ചു..! ലോകത്തെ മഹത്തായ ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ(60) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ചികിത്സയിലായിരുന്ന ഡിയഗോ മറഡോണ വിടവാങ്ങിയെന്ന വാർത്ത ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്. 1986 ൽ വെസ്റ്റ് ജെർമ്മിനിയെ ഫൈനലിൽ പരാജയപ്പെടുത്തി അർജന്റീനയുടെ ഫുട്‌ബോൾ ചരിത്രം തിരുത്തി അർജന്റീനയ്ക്കു ലോകകപ്പ് സമ്മാനിക്കുകയായിരുന്നു ഡിയഗോ മറഡോണ. ഇതേ ലോകകപ്പിൽ രണ്ടു തവണയാണ് മറഡോണ ചരിത്രം സൃഷ്ടിച്ചത്. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനലിൽ കൈകൊണ്ടു ഗോൾ […]

പാർട്ടിയും ചിഹ്നവും കൈപ്പിടിയിൽ ആയതോടെ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് എം. പാർട്ടിയുടെ പേര് ഉപയോഗിക്കുന്ന ജോസഫ് ഗ്രൂപ്പുകാരെ അയോഗ്യരാക്കാൻ നടപടി തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം : കെഎം മാണി ചെയർമാനായിരുന്ന കേരള കോൺഗ്രസ്-എം പാർട്ടിയും രണ്ടില ചിഹ്നവും കേന്ദ്ര ഇലക്ഷൻ കമ്മീഷനും പിന്നീട് കേരള ഹൈക്കോടതിയും അവരുടെ ഉത്തരവിലൂടെ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നു. കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ട് പി ജെ ജോസഫ്, കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കേരള കോൺഗ്രസ് എം പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന്, കേരള ഹൈക്കോടതി ഉത്തരവിലൂടെ നൽകിയത്. […]

ഒരു “കൈ” സഹായവുമായി ഒ.ഐ.സി.സി വെൽഫെയർ വിംഗ്

സ്വന്തം ലേഖകൻ അബ്ബാസിയ: കോവിഡ് സമയത്ത് നാട്ടിൽ നിന്നും ജോലിക്കായി കുവൈറ്റിലെത്തുകയും, അവസാനം കഴിഞ്ഞ ഒരു വർഷത്തോളമായി ജോലിയും, വേതനവും ലഭിക്കാതെ ദുരിതമനുഭവിക്കുകയായിരുന്നയാൾക്ക് സഹായവുമായി ഒ.ഐ.സി.സി വെൽഫെയർ വിംഗ്. എറണാകുളം ഇടക്കൊച്ചി സ്വദേശി ബെന്നി കെ.ജെയുടെ വിവരമറിഞ കുവൈറ്റ് ഒ.ഐ.സി.സി വെൽഫെയർ വിംഗ് , ഒ.ഐ.സി.സി നാഷണൽ പ്രസിഡൻ്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ എത്തിച്ച് നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇദേഹത്തിന് കുവൈറ്റ് ഒ.ഐ.സി.സി വെൽഫെയർ വിംഗ് സഹായം എത്തിച്ചു നല്കുകയും, കഴിഞ്ഞ ദിവസം ജസീറ എയർവേയ്‌സിൽ നാട്ടിലേക്ക് തിരിച്ചു […]

പൊലീസുകാരെ ആക്രമിച്ചു; മോഷണവും കഞ്ചാവ് കച്ചവടവും ഗുണ്ടാ ആക്രമണവും: പുൽച്ചാടിയ്‌ക്കെതിരെ കാപ്പാ ചുമത്തി നാട് കടത്തി; നാട് കടത്തിയത് മണർകാട് സ്വദേശിയായ യുവാവിനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസുകാരെ ആക്രമിക്കുകയും, മോഷണവും ഗുണ്ടാ ആക്രമണവും കഞ്ചാവ് കച്ചവടവുമായി വിലസി നടന്ന ഗുണ്ടാ സംഘാംഗമായ യുവാവിനെ പൊലീസ് നാട് കടത്തി. മണർകാട് കുഴിപ്പുരയിടം കരയിൽ ചിറയിൽ വീട്ടിൽ ബാബുവിന്റെ മകൻ ലുതീഷി (പുൽച്ചാടി)നെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ലുതീഷിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്. കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ […]

ദേശീയ പണിമുടക്ക് ഓഫീസുകളില്‍ ജീവനക്കാരുടെ സമരഭേരി മുഴങ്ങി : പണിമുടക്ക് സമ്പൂര്‍ണമാകും

സ്വന്തം ലേഖകൻ കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി-കര്‍ഷകവിരുദ്ധവുമായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ദേശീയ പണിമുടക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ സമ്പൂര്‍ണമാകും. പണിമുടക്ക് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സമരസമിതിയുടെയും സംയുക്ത നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഓഫീസ് തല വിശദീകരണങ്ങള്‍, കോര്‍ണര്‍ യോഗങ്ങള്‍, പ്രാദേശിക വിശദീകരണ യോഗങ്ങള്‍ എന്നിവ കൂടാതെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വീടുകളില്‍ ഭവനസന്ദര്‍ശനവും നടത്തി. ഓഫീസുകളില്‍ സമരഭേരി മുഴക്കി ജീവനക്കാര്‍ പ്രകടനം നടത്തി. വൈകുന്നേരം എല്ലാ ഏരിയ കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തി. കോട്ടയത്ത് എന്‍ജിഒ യൂണിയന്‍ ഓഫീസ് […]

സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ് ; 5669 പേര്‍ക്ക് സമ്പർക്ക രോഗം : കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 66,042 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

കോട്ടയം ജില്ലയില്‍ 450 പുതിയ കോവിഡ് രോഗികൾ: 446 പേർക്കും സമ്പര്‍ക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 450 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 446 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 4949 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 187 സ്ത്രീകളും 62 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 436 പേർ രോഗമുക്തരായി. നിലവില്‍ 3769 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33453 പേര്‍ കോവിഡ് ബാധിതരായി. 29630 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ […]

നടിയെ ആക്രമിച്ച കേസ് ഒതുക്കാൻ ശ്രമിക്കുന്നത് ഉന്നതന്മാർ: ഗണേഷിൻ്റെ പി.എ വെറും റബർ സ്റ്റാമ്പ്; കൊമ്പന്മാരെ തൊടാനാവാതെ കേരള പൊലീസും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നത് മലയാള സിനിമയിലെ ഉന്നതന്മാർ അടങ്ങുന്ന സംഘം ആണെന്നതിന് വ്യക്തമായ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണം ഗണേഷ് കുമാറിൻ്റെ പി.എയിൽ ഒതുക്കാനൊരുങ്ങി പൊലീസ്. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പത്തനാപുരത്തെ ഗണേഷ് കുമാര്‍ എം എല്‍ എയുടെ മടയില്‍ നിന്നുമാണ് പൊലീസ് പൊക്കിയത്. പ്രദീപ് കോട്ടക്കൽ ഒറ്റയ്ക്ക് ഇത് ചെയ്യില്ലന്നും ഉന്നതരിലേക്കുള്ളത് കൈയ്യത്തും ദൂരമാണെന്നിരിക്കെ വെറും കൂലിക്കാരനായ പ്രദീപില്‍ കേസ് ഒതുങ്ങുമോ എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളു. കേസില്‍ യഥാര്‍ത്ഥ […]

കോവിഡ് ബാധിച്ച് മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് അത്യാവശ്യ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുമതി ; പുതിയ മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നയാളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി. പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മൃതദേഹം കാണാവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കോവിഡ് രോഗി മരണപ്പെട്ടാൽ ജീവനക്കാർ മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഒരു അടുത്ത ബന്ധുവിനെ അവിടെ പ്രവേശിക്കാൻ അനുവദിക്കും. പ്രതീകാത്മകമായരീതിയിൽ മതപരമായ പുണ്യജലം […]

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ വ്യാജമദ്യനിർമ്മാണം വേണ്ട..! വ്യാജമദ്യത്തിനെതിരെ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവ് ; കോട്ടയത്ത് എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ കോട്ടയം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിപണനം തുടങ്ങിയവയ്‌ക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു. എക്‌സൈസ് ഡിവിഷൻ ഓഫീസിലും വൈക്കം, ചങ്ങനാശേരി, കോട്ടയം, പൊൻകുന്നം, പാലാ സർക്കിളുകളിലുമുള്ള കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. താലൂക്ക് തല സ്‌ട്രൈക്കിംഗ് ഫോഴ്‌സുകൾക്ക് പുറമേ പോലീസ്, വനംവകുപ്പ്, റെയിൽവേ, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത റെയ്ഡുകളും പെട്രോളിംഗും നടത്തിവരുന്നു. വന മേഖലകൾ, കായൽ തീരത്തും തുരുത്തുകളിലും അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ, അന്യ […]