play-sharp-fill

പ്രചാരണത്തിൻ്റെ ആവേശത്തിൽ പാമ്പ് കടിച്ചത് സ്ഥാനാർത്ഥി അറിഞ്ഞില്ല: വീട്ടിലെത്തിയ സ്ഥാനാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ: കടിച്ചത് ശംഖുവരയൻ

തേർഡ് ഐ ബ്യൂറോ കൊല്ലം : തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അതിൻ്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. പ്രചാരണത്തിരക്കിലാണ് എല്ലാ സ്ഥാനാർത്ഥികളും. ഒരു നിമിഷം പോലും കളയാനില്ലാത്ത സമയമാണ് സ്ഥാനാർത്ഥികൾക്ക് ഇത്. ഈ തിരക്കേറിയ സമയത്ത് സ്ഥാനാർത്ഥിയ്ക് പാമ്പ് കടി ഏറ്റാലോ. കൊല്ലം കൊട്ടിയത്താണ് സ്ഥാനാർത്ഥിയെ പാമ്പ് കടിച്ചത്. പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥിയ്ക്കാണ് കടിയേറ്റത്. ഇദഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കല്ലമ്പലം നാവായിക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസല്‍(42)ആണ് ചികിത്സയില്‍ കഴിയുന്നത്. നാവായിക്കുളം […]

ഐജിയെ ഫെയ്സ് ബുക്കിൽ ‘അനുകരിച്ചത് ‘ ഒരു പതിനേഴുകാരൻ: ഐജി പി.വിജയൻ്റെ പേരിൽ ഫെയ്സ് ബുക്ക് ഐ ഡി ഉണ്ടാക്കി പണം തട്ടിയ വിരുതൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.ജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി പണം തട്ടിപ്പ് നടത്തിയത് പതിനേഴുകാരൻ. പലരിൽ നിന്നായി പണം തട്ടിയെടുക്കാൻ ശ്രമിച്ചത് കയ്യോടെ പിടികൂടിയതാടെയാണ് പതിനേഴുകാരന്‍ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിയാണ് പിടിയിലായ കുട്ടി. ഒരു മാസം മുമ്പാണ് ഐ.ജിയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രത്യക്ഷപ്പെട്ടത്. ഐ.ജി തന്നെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെ ചൊല്ലി നിരവധി പരാതികളാണ് ഉയരുന്നത്. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. ഇപ്പോഴുള്ള പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ച്‌ തന്നെ പുതിയ […]

യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് കോവിഡ‌്: എൽഡിഎഫ‌് സ്ഥാനാർഥികൾ പരിശോധന നടത്തും

സ്വന്തം ലേഖകൻ പാലാ: കോവിഡ‌് ബാധിച്ച യുഡിഎഫ‌് സ്ഥാനാർഥി എത്തിയ കേന്ദ്രങ്ങളിലെ സമ്പർക്ക സാധ്യത മുൻനിർത്തി നഗരസഭയിലെ എൽഡിഎഫ‌്  സ്ഥാനാർത്ഥികൾ വോട്ടർമാരുടെ സുരക്ഷയും സ്വയം പ്രതിരോധവും മുൻനിർത്തി കോവിഡ‌് പരിശോധന നടത്തും. നഗരസഭയിലെ 26 വാർഡുകളിലെയും എൽഡിഎഫ‌് സ്ഥനാർഥികൾ വെള്ളിയാഴ‌്ച ആശുപത്രികളിൽ പരിശോധനക്ക‌് വിധേയരാകുമെന്ന‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവഹികളായ അഡ്വ. വി ടി തോമസും ഷാർളിമാത്യുവും അറിയിച്ചു. കോവിഡ‌് പോസിറ്റീവായ നഗരസഭ 20ാം വാർഡ‌് യുഡിഎഫ‌് സ്ഥാനാർഥിക്കാണ‌് രോഗം സ്ഥിരീകരിച്ചത‌്.‌ ഇദ്ദേഹം കഴിഞ്ഞ 19ന‌് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും സൂക്ഷ്‌മ പരിശോധനവേളയിലും ചിഹ്നം ആവശ്യപ്പെട്ടുള്ള […]

കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം നിര്യാതനായി

തേർഡ് ഐ ബ്യൂറോ കോട്ടയം: കേരള കോൺഗ്രസ് ബി മുൻ ജില്ലാ പ്രസിഡന്റ് അപ്പച്ചൻ വെട്ടിത്താനം കുഴഞ്ഞു വീണു മരിച്ചു. ദീർഘ നാൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡായ അഞ്ചി ലിപ്പയിൽ പഞ്ചായത്തംഗമായിരുന്ന അപ്പച്ചൻ തുടക്കം മുതൽ കേരള കോ ൺഗ്രസ് ബിയുടെ ജില്ലാ പ്രസിഡന്റുമായിരുന്നു. കുഴഞ്ഞ് വീണതിനെ തുട ർന്ന് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദ്ദേഹം ആശുപത്രിയിൽ. സംസ്‌ക്കാരം പിന്നീട്.

ആം ആദ്മി പാർട്ടി എട്ടാം വാർഷികവും സ്ഥാനാർത്ഥി സംഗമവും കോട്ടയത്ത് നടന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: ആം ആദ്മി പാർട്ടിയുടെ എട്ടാം ജന്മ വാർഷികവും കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്തിലേക്കും നഗര സഭകളിലേക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ സംഗമവവും കോട്ടയത്ത് ഐ എം എ ഹാളിൽ നടന്നു. ജില്ല കോർഡിനേറ്റർ ജോസഫ് പഴയകടവൻ അധ്യക്ഷത വഹിച്ച സംഗമം പാർട്ടി ദേശീയ നിരീക്ഷകൻ വിൻസന്റ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന രാഷ്ട്രീയകാര്യ സമിതി അംഗം കെ.എസ്.പത്മകുമാർ,സംസ്ഥാന ട്രെഷറർ ജോസ് മാത്യു ഓലിക്കൻ, തെരെഞ്ഞെടുപ്പ് സമിതി അംഗമായ അഡ്വ. ബിനോയി പുല്ലത്തിൽ , തെരെഞ്ഞെടുപ്പ് കോർ കമ്മറ്റി അംഗം ഗ്ലാഡ്സൺ […]

പാലാ നഗരസഭയിൽ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു: ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾ എല്ലാവരും പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്ന പ്രചരണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. നവംബർ 30 തിങ്കളാഴ്ച രോഗ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ ജനങ്ങളുമായി സമ്പർക്കപ്പെടുന്ന പ്രചരണ പരിപാടികളിൽ പങ്കാളികൾ ആകുകയുള്ളൂ എന്ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തതാണ്. നഗരസഭയിലെ തിരഞ്ഞെടുപ്പ് വരണാധികാരി വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗത്തിലും, ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗങ്ങളിലും, നാമനിർദ്ദേശ […]

കോട്ടയം ജില്ലയിൽ 425 പുതിയ കോവിഡ് രോഗികൾ; 423 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 425 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 423 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 4410 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 9.637 ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 212 പുരുഷൻമാരും 165 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 204 പേർ രോഗമുക്തരായി. 3985 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 33867 പേർ കോവിഡ് ബാധിതരായി. 29828 പേർ […]

സംസ്ഥാനത്ത് ഇന്നു 5378 പേർക്കു കൊവിഡ്: 24 മണിക്കൂറിനുടെ പരിശോധിച്ചത് അരലക്ഷം സാമ്പിളുകൾ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 5378 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 719, കോഴിക്കോട് 686, തൃശൂർ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂർ 226, പത്തനംതിട്ട 207, വയനാട് 151, കാസർഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

പാർട്ടിയില്ല, ചിഹ്നമില്ല, അതിനാൽ തന്നെ വിപ്പുമില്ല. സർവ്വത്ര സ്വതന്ത്രർ: വിജയിച്ചാലും കൂറുമാറാൻ തയ്യാറായി ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥികൾ: കാലുവാരാൻ കോൺഗ്രസും; ഞെട്ടലിൽ യു.ഡി.എഫ്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: ചിഹ്നമില്ലാതെ, സ്വന്തമായി പാർട്ടിയില്ലാതെയായ യു.ഡി.എഫിനൊപ്പം കൂടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാടിൽ ആശങ്ക. കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവുമായും ഉണ്ടായ തർക്കത്തിനൊടുവിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനും കേരള ഹൈക്കോടതിയുടെയും ഉത്തരവുകൾ ജോസ് കെ.മാണിയ്ക്കു അനൂകൂലമായതോടെയാണ് ജോസഫ് ഗ്രൂപ്പും യു.ഡി.എഫും വെട്ടിലായിരിക്കുന്നത്. പി ജെ ജോസഫിനോട് ഒപ്പമുള്ളവർക്ക് ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും ഇല്ല എന്നതാണ് നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യം. ഇലക്ഷൻ കമ്മീഷന്റെ നിയമപ്രകാരം ഒരു രജിസ്‌ട്രേഡ് പാർട്ടി പോലും അല്ലാത്തവർ സ്വതന്ത്ര സ്ഥാനാർഥികളായിട്ടാവും ഇലക്ഷനെ നേരിടേണ്ടി […]

പാലാ നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡ്: സ്ഥാനാർത്ഥി കൊവിഡ് സ്ഥിരീകരിക്കുന്നതിനു തൊട്ടുമുൻപ് പങ്കെടുത്തത് വരണാധികാരി വിളിച്ചു ചേർത്ത യോഗത്തിൽ; യു.ഡി.എഫ് പാലായിലെ പ്രചാരണ പരിപാടികൾ നിർത്തി വച്ചു

സ്വന്തം ലേഖകൻ പാലാ: പാലാ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിൽ ഇരുപതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോഷി ജോൺ വട്ടക്കുന്നേലിനാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. പത്തൊമ്പതാം തീയതി നോമിനേഷൻ സമർപ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും യു.ഡി.എഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ബുധനാഴ്ച്ച പാലാ നഗരസഭയിൽ റിട്ടേണിംഗ് ഓഫീസർ വിളിച്ച് ചേർത്ത നഗരസഭയിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവിധ രാഷട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേ തുടർന്നു ഈ യോഗങ്ങളിൽ പങ്കെടുക്കുത്ത ആളുകൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് […]