play-sharp-fill

പാലത്തിലെ കുഴി വില്ലനായി : പേരൂരിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേയ്ക്ക് മറിഞ്ഞു: അഞ്ച് യാത്രക്കാർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: അമിത വേഗത്തിലെത്തിയ കാർ പാലത്തിലെ കുഴിയിൽ ചാടി മറിഞ്ഞ് അഞ്ച് യാത്രക്കാർക്ക് പരിക്ക്. പേരൂർ – സംക്രാന്തി റോഡിൽ കുഴിയാലിപ്പടി പാലത്തിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട കാറാണ് മുന്നില്‍പോയ കാറില്‍ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ വയോധിക അടക്കം കാര്‍ യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പേരൂർ പൂവത്ത് മൂടിൽ നിന്നും സംക്രാന്തി യിലേേക്ക് പോകുന്ന വഴി കുഴിയാലിപ്പടി കുത്തിയതോട് പാലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]

തീർഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനം, ശബരിമലയ്ക്കെതിരെയുള്ള സർക്കാർ ഗൂഢാലോചന : ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലസന്നിധാനത്തു കോവിഡ് പോസിറ്റീവ് ആയ ജീവനക്കാരുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തിലും കൂടുതൽ തീർത്ഥാടകരെ ശബരിമല ദർശനത്തിന് അനുവദിക്കാനുള്ള തീരുമാനം, ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള സർക്കാർ ഗൂഢാലോചനയാണെന്ന് ഹിന്ദുഐക്യവേദി നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചു. ശബരിമലയിലെ കോവിഡ് വ്യാപനസ്ഥിതി വിലയിരുത്താൻ ഹിന്ദുഐക്യവേദി നിയോഗിച്ച പ്രതിനിധി സംഘം എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവടങ്ങളിൽ സന്ദർശിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരൻ, സംസ്ഥാന സമിതി അംഗം ആർ.എസ്.അജിത്, അയ്യപ്പസേവാസംഘം സംസ്ഥാന സെക്രട്ടറി മനോജ് എരുമേലി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻറ് കെ.പി.ഗോപിദാസ്, വർക്കിംഗ് പ്രസിഡൻറ് […]

പെരിയാ കേസിലെ പ്രതികളായ സിപിഎമ്മുകാരെ രക്ഷിക്കാൻ സുപ്രീംകോടതിയിൽ നിന്നും വക്കീലന്മാരെ ഇറക്കാൻ ലക്ഷങ്ങൾ ചെലവഴിക്കും ; സർക്കാർ ക്ഷണപ്രകാരം പ്രഭാഷണത്തിനെത്തിയ നൊബേൽ സമ്മാന ജേതാവിന് യാത്രാക്കൂലി കൊടുക്കാൻ പോലും പണമില്ലാതെ നാണംകെട്ട് ധനകാര്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക പരിപാടികൾക്കായി സർക്കാർ ക്ഷണപ്രകാരം കേരളത്തിൽ പ്രഭാഷണത്തിനെത്തിയ രസതന്ത്ര നൊബേൽ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കൽ ലെവിറ്റിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും നൽകിയിട്ടില്ല. ഈ വിവാദം മുന്നിൽ നിൽക്കുമ്പോഴാണ് പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തുന്നതും ഖജനാവിൽ നിന്ന് കോടികൾ മുടക്കുന്നതും. പ്രതികളെ രക്ഷിക്കുന്നതിനായി കോടികൾ മുടക്കുന്ന സർക്കാരാണ് ഔദ്യോഗിക പരിപാടികൾക്കായി സർക്കാർ ക്ഷണപ്രകാരം ലോകപ്രശസ്തനായ ശാസ്ത്രജ്ഞന് പണം നൽകാൻ മടികാണിക്കുന്നത്. സർക്കാർ ക്ഷണപ്രകാരം യുഎസിൽ നിന്നും സ്വന്തം പണം മുടക്കി […]

പച്ചക്കറി വണ്ടിയിൽ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്ത്: തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ; പ്രതികളിൽ നിന്നും രണ്ടു കിലോ കഞ്ചാവും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വണ്ടിയിൽ ജില്ലയിലേയ്ക്കു കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി രണ്ടു തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തേനി ഗൂഡല്ലൂർ രാജീവ് നഗർ സ്വദേശി മുരളി(33), ഗൂഡല്ലൂർ ആങ്കൂർ പാളയം സ്വദേശി അവിൻകുമാർ (26) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മുണ്ടക്കയം പൊലീസും ചേർന്നു പിടികൂടിയത്. ലോക്ക് ഡൗൺ സമയത്ത് കഞ്ചാവ് ജില്ലയിലേയ്ക്കു എത്തുന്നതിനു കുറവുണ്ടായിരുന്നു. എന്നാൽ, ലോക്ക് ഡൗണിനു ശേഷം അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കുറഞ്ഞതോടെ ജില്ലയിലേയ്ക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് […]

ബൈക്ക് നിയന്ത്രണം വിട്ട് കുളത്തിലേക്ക് തെറിച്ചുവീണ യാത്രക്കാരന് തുണയായത് തെരുവുനായ ; മിണ്ടാപ്രാണിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത് കോട്ടയം വെച്ചൂർ സ്വദേശിയ്ക്ക്

സ്വന്തം ലേഖകൻ മണ്ണഞ്ചേരി: യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് കുളത്തിൽ തെറിച്ചുവീണ യാത്രക്കാരന് തുണയായത് കുട്ടപ്പൻ എന്ന തെരുവുനായ. മിണ്ടാപ്രാണിയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത് കോട്ടയം വെച്ചൂർ സ്വദേശിയ്ക്കാണ്. ആലപ്പുഴയിലെ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരനായ ജോൺ വ്യാഴാഴ്ച പുലർച്ച ആലപ്പുഴയിൽനിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. കാവുങ്കൽ തെക്കേ കവലക്ക് തെക്കുവശം ബൈക്ക് നിയന്ത്രണം വിട്ട് പരിസരത്തെ കെട്ടിടങ്ങളിൽ തട്ടിയശേഷം കുളത്തിലേക്ക് മറിയുകയായിരുന്നു. പുലർച്ചയായതിനാൽ ആരും അറിയാതെ പോകുമായിരുന്നു ഈ അപകടം. എന്നാൽ അപകടം കണ്ടതോടെ സമീപത്തെ കെട്ടിടത്തിനടുത്ത് കിടന്നിരുന്ന ‘കുട്ടപ്പൻ’ നിർത്താതെ […]

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു ; സംഭവം ആശുപത്രിയിൽ അറിയിച്ചപ്പോൾ തെളിവുമായി വരാൻ ആശുപത്രി അധികൃതരുടെ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ 22കാരിയുടെ വയറ്റിൽ മറന്നുവച്ച പഞ്ഞിക്കെട്ട് വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വച്ച് വലിയതുറ സ്വദേശിനിയായ അൽഫിന അലി(22) ആശുപത്രിയിൽ വച്ച് ദുരനുഭവം ഉണ്ടായത്. വയറിനുള്ളിൽ പഞ്ഞിക്കെട്ടുവച്ച് തുന്നിക്കെട്ടിയതിനെത്തുടർന്ന് യുവതിയുടെ ആന്തരികാവയവങ്ങളിൽ അണുബാധയേൽക്കുകയായിരുന്നു. പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.യുവതിയുടെ ശരീരത്തിൽ നിന്നും ശസ്ത്രക്രിയയിലൂടെ പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാവാത്ത അവസ്ഥയിലാണ്. അൽഫിന അലി രണ്ടാമത്തെ പ്രസവത്തിനായാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിയത്. […]

നിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കലല്ല പൊലീസിന്റെ പണി ; പരാതി പറയാനെത്തിയ അച്ഛനെയും മകളെയും ഭീഷണിപ്പെടുത്തിയ എ. എസ്.ഐ മുൻപ്‌ മന്ത്രി അനിൽകുമാറിന്റെ ഗൺമാനായിരുന്നയാൾ : അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറിയ എ.എസ്.ഐയെ കുട്ടിക്കാനം ക്യാമ്പിലേക്ക് തെറിപ്പിച്ച് മുഖം രക്ഷിച്ച് ഡി. ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പരാതി നൽകാൻ എത്തിയ പിതാവിനും മകൾക്കും നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ കുട്ടിക്കാനം ക്യാമ്പിലേക്ക് തെറിപ്പിച്ച് പൊലീസിന്റെമുഖം രക്ഷിച്ച് ഡി. ജി.പി. തിരുവനന്തപുരം നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകാൻ എത്തിയ അച്ഛനോടും മകളോടും എ. എസ്.ഐ മോശമായി പെരുമാറിയത്. കള്ളിക്കാട് തേവൻകോട് പള്ളിവേട്ട സ്വദേശി സുദേവനും മകൾക്കുമാണ് സ്റ്റേഷനിൽ ദുരനുഭവം ഉണ്ടായത്.കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാനാണ് സുദേവനും മകളും നെയ്യാർ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.എന്നാൽ എഎസ്‌ഐ ഗോപകുമാർ പരാതി സ്വീകരിക്കാതെ പിതാവിനും മകൾക്കും നേരെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂത്ത […]

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിക്കുക – ഓവർസീസ് എൻ സി പി

സ്വന്തം ലേഖകൻ കോട്ടയം : വികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മത്സര രംഗത്തുള്ള എല്ലാ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത് വികസനവും ക്ഷേമവും – കൂടുതൽ ജനപക്ഷമാക്കാൻ എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകിയത്‌ 54,245 കോടി രൂപയാണ്. ചരിത്രത്തിൽ ഏറ്റവും കൂടിയ തുകയാണിത്‌. ഇതിൽ 33,758.5 കോടിരൂപ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നട്ടെല്ലായ വികസന ഫണ്ടാണ്‌. ബജറ്റിൽ വികസനഫണ്ട് 25 […]

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 15 രൂപയും പവന് 120രൂപയുമാണ് കുറഞ്ഞത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. *GOLD RATE* അരുൺസ് മരിയ ഗോൾഡ് 27/11/2020 Todays Gold Rate ഗ്രാമിന് 4545 പവന് 36360

കോട്ടയം രാമപുരത്ത് പാചക വാതക സിലണ്ടർ മാറ്റിവയ്‌ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരന് ദാരുണാന്ത്യം ; സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിനെ മരണം കീഴടക്കിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയത് വയ്ക്കുന്നതിനിടയിൽ തീപടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന് ദാരുണാന്ത്യം. രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിന്‍ ഏബ്രഹാം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ്‌ സെബിനെ മരണം കീഴടക്കിയത്. 18നു രാവിലെ എട്ടിന് ഗ്യാസ് കുറ്റി മാറ്റുമ്പോഴാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഓടിയെത്തിയ നാട്ടുകാര്‍ തീ അണച്ചു. ഉടന്‍ രണ്ട് പേരെയും ചേര്‍പ്പുങ്കലിലെ […]