Spread the love

ഡെവോണ്‍: എക്സിറ്ററിന് അടുത്ത് സീറ്റണ്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

ചിങ്ങവനം സ്വദേശിയായ ടോണി എന്ന യുവാവിനെയാണ് ഇന്നലെ രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുപ്രായത്തില്‍ ഉള്ള കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം നിമിഷ വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായതും.

കുട്ടികള്‍ നാട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് പ്രാഥമിക വിവരം. ഭാര്യ ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. വെറും മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ ടോണി യുകെയില്‍ എത്തിയിട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ജിയ യുകെയില്‍ എത്തിയിട്ട് ആറുമാസത്തില്‍ അധികം ആയെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടില്‍ ഒറ്റയ്ക്കായി പോയ കുട്ടികളെ കൊണ്ടുവരാൻ പോയി ടോണി മടങ്ങി എത്തിയതും ദിവസങ്ങള്‍ക്ക് മുൻപ് മാത്രമാണ്.

ടോണിയുടെ സഹോദരിമാരും സഹോദരനും ഒക്കെ യുകെയില്‍ തന്നെ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോള്‍ സീറ്റണില്‍ എത്തിയിട്ടുണ്ട്. പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്. വിവരം അറിഞ്ഞു പാഞ്ഞെത്തിയ പാരാമെഡിക്കല്‍ ടീമിനും കാര്യമായി ഒന്നും ചെയ്യാനായില്ല.
മൃതദേഹം എക്സിറ്റര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.