play-sharp-fill

കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട: പിടിയിലായവരിൽ ട്രാൻസ് ജെൻഡറും; പ്രതികളിൽ നിന്നും പിടികൂടിയത് എം.ഡി.എം.എ അടക്കമുള്ള വീര്യമുള്ള ലഹരി മരുന്നുകൾ

തേർഡ് ഐ ബ്യൂറോ കൊച്ചി: പനങ്ങാട് മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ ഭിന്നലിംഗക്കാരിയടക്കം മുന്നൂ പേർ കൂടി അറസ്റ്റിൽ ആയി. ആലപ്പുഴ ചേർത്തല കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (23), വൈക്കം വെച്ചൂർ വിഷ്ണു ഭവനിൽ ഹരികൃഷ്ണൻ(23), ചേർത്തല മണപ്പുറം നിസാനി മൻസിലിൽ സഫി നിസാർ(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ചേർത്തല, എഴുപുന്ന, ചെറുവള്ളിയിൽ ഡിക്സൺ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടിൽ ഷാൽവിൻ (22), പൂച്ചാക്കൽ പുളിക്കൽ വീട്ടിൽ ഉദയൻ (22) എന്നിവരാണ്‌കൊച്ചി സിറ്റി ഡാൻസാഫും ,പനങ്ങാട് പോലീസും നടത്തിയ രഹസ്യാന്വേഷണത്തിൽ ആദ്യം […]

റോഡരികിലും വീട്ടുമുറ്റത്തും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കഞ്ചാവ് മാഫിയ അടിച്ചു തകർത്തു: അക്രമം വേളൂർ ചുങ്കത്ത് മുപ്പതിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: വഴിയരുകിലും വീട്ടു മുറ്റത്തുമായി പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ എറിഞ്ഞു തകർത്തു. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ വേളൂർ ചുങ്കത്തുമുപ്പതിലും പതിനഞ്ചിൽകടവ് സ്വരമുക്കിലും പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങളാണ് അടിച്ചു തകർക്കപ്പെട്ടത്. ഇന്നലെ പുലർച്ചെയാണു സംഭവം. കൊടുരാറിന് അക്കരെയുള്ള വീടുകളിൽ താമസിക്കുന്നവർ വാഹനങ്ങൾ ഇക്കരെയാണ് പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാർ, രണ്ട് ഓട്ടോ, രണ്ട് ഗുഡ്സ് ഓട്ടോ എന്നിവയാണു തകർക്കപ്പെട്ടത്. എല്ലാ വാഹനങ്ങളുടെയും മുൻ ചില്ലുകൾ എന്തോ ആയുധം ഉപയോഗിച്ചു തല്ലിത്തകർത്ത നിലയിലാണ്. ഒരു […]

കോട്ടയം ജില്ലയിൽ 629 പുതിയ രോഗികൾ; ജില്ലയിൽ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം അറുന്നൂറ് കടന്നു; ആശങ്കയ്ക്ക് കുറവില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ 629 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതാദ്യമായാണ് രോഗികളുടെ എണ്ണം 600നു മുകളിലെത്തുന്നത്. ഇതിൽ 623 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗികളായി. 5415 പുതിയ പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 11.6 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 288 പുരുഷൻമാരും 274 സ്ത്രീകളും 67 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 96 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 512 പേർ രോഗമുക്തരായി. 4233 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ […]

സംസ്ഥാനത്ത് 6250 പേർക്കു കൊവിഡ്; ഇന്നു മാത്രം മരിച്ചത് 25 പേർ; ഇന്നു നടത്തിയത് അറുപതിനായിരത്തിനു മുകളിൽ പരിശോധന

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് 6250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂർ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂർ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

കോടിമത മലയാള മനോരമ ഓഫിസ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ: മനോരമയിൽ കൊവിഡ് ബാധിച്ചത് പത്തിലേറെ ജീവനക്കാർക്ക്

തേർഡ് ഐ ബ്യൂറോ കോട്ടയം: കോടിമതയിലെ മലയാള മനോരമയുടെ പ്രിന്റിംങ് യൂണിറ്റിലെ പത്തിലധികം ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലയാള മനോരമയുടെ കോടിമതയിലെ പ്രിന്റിംങ് യൂണിറ്റിനെ ഇൻസ്റ്റി്റ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ഈ യൂണിറ്റിലെ പത്തിലധികം പേർക്ക് കോവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ്, കോട്ടയം കോടിമതയിലെ മലയാള മനോരമ യൂണിറ്റ് ഇൻസ്റ്റിറ്റിയൂഷണൽ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായത്. സ്ഥാപനത്തിൽ ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. മലയാള മനോരമയുടെ കോട്ടയം മെയിൻ ഓഫിസിലെയും ജീവനക്കാർക്കും കൊവിഡ് […]

വിവാഹത്തിന് അച്ഛൻ സമ്മതിക്കാതായതോടെ പെൺകുട്ടിയുടെ നിർദ്ദേശ പ്രകാരം തട്ടിക്കൊണ്ട് പോകൽ ശ്രമം നടത്തിയ കാമുകൻ ഉൾപ്പടെ മൂന്ന് പേർ പൊലീസ് പിടിയിൽ ; മൂന്നംഗ സംഘത്തിൽ നിന്നും കണ്ടെത്തിയത് തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങൾ

സ്വന്തം ലേഖകൻ ആലപ്പുഴ: വിവാഹത്തിന് പിതാവ് സമ്മതിക്കാതായതോടെ പെൺക്കുട്ടിയുടെ നിർദ്ദേശ പ്രകാരം പെൺകുട്ടിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ അമ്പലപ്പുഴ പറവൂർ ശാസ്താങ്കലിൽ ഷിബുവിന്റെ വീടിനുനേരെയായിരുന്നു ആക്രമണം ഉണ്ടായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും തോക്ക് ഉൾപ്പടെയുള്ള മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ […]

റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം ; നാല് ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ വടശേരിക്കര: റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരയ്ക്കുന്നതിനിടയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർ പൊലീസ് പിടിയിൽ. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് പെരുനാട് രതീഷ് ഭവനിൽ രാജേഷ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പെരുനാട് കൂനംകരക്ക് സമീപം ഡി.വൈ.എഫ്.ഐ പ്രവർത്തകർ റോഡിൽ തെരഞ്ഞെടുപ്പ് ചിഹ്നം വരച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ളാഹ സ്വദേശികളായ ദീപക് കുമാർ, മഹേഷ്, ഗിരീഷ്, സന്ദീപ് സദാശിവൻ […]

അമിത വേഗത്തിലെത്തിയ കാറിടിച്ച് റോഡിൽ വീണ ബൈക്കിൽ ബസിടിച്ചു ; ബൈക്ക് യാത്രക്കാരന് പരിക്കേറ്റു : അപകടം എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിൽ

സ്വന്തം ലേഖകൻ കോട്ടയം : അമിത വേഗത്തിലെത്തിയ കാറിടിച്ച് തെറിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ബസിനടയിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ നാട്ടകം സിമന്റ് കവലയിൽ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. കോട്ടയത്ത് നിന്നും ഞാലിയാകുഴിക്ക് പോവുകയായിരുന്ന ബേബി ഗോമതി ബസ് സിമന്റ് കവല ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് നീങ്ങുന്നതിനിടെ ഈ ബസിനെ മറികടക്കാൻ ബൈക്ക് യാത്രക്കാരൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ എതിർദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ ഈ […]

സ്വർണ്ണക്കടത്ത് കേസിൽ ആരെയും സംരക്ഷിക്കരുതെന്ന് പിണറായി വിജയന് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം ; രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത് യെച്ചൂരിയുടെ ഉഗ്രശാസനയ്ക്ക് ശേഷമെന്ന് റിപ്പോർട്ടുകൾ : രവീന്ദ്രന് വിനയാകുന്നത് എം.എ ബേബിയുടെ ഇടപെടൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ മറ്റൊരു വിശ്വസ്തനെയും കൈവിടാനുള്ള ഒരുക്കത്തിലാണ് സിപിഎം. കേസിൽ ആരേയും സംരക്ഷിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം. രവീന്ദ്രന് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുവെന്ന ചർച്ചകൾ സിപിഎമ്മിന് നാണക്കേടാകുമെന്നാണ് വിലയിരുത്തൽ. രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടണമെന്ന് ബന്ധപ്പെട്ടവരോട് സിപിഎം കേന്ദ്ര നേതാക്കൾ നിർദ്ദേശിച്ചു കഴിഞ്ഞു. ഈ ശാസനയ്ക്ക് ശേഷമാണ് മെഡിക്കൽ കോളേജിൽ നിന്നും രവീന്ദ്രനെ ഡിസ്ചാർജ്ജ് ചെയ്തത്.രവീന്ദ്രനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ […]

കോടതിയിൽ അപ്പീൽ കൊടുത്തും പോയി: സ്റ്റേ ഒട്ട് കിട്ടിയുമില്ല: പാർട്ടിയും ചിഹ്നവും ജോസ് കെ മാണി കൊണ്ടും പോയി: കേസ് തീരാതെ പുതിയ പാർട്ടി രജിസ്റ്റർ ചെയ്യുവാൻ പോലും കഴിയാതെ ജോസഫ് ഗ്രൂപ്പ്

സ്വന്തം ലേഖകൻ കോട്ടയം : രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയും ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിന് അനുവദിച്ച കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഉത്തരവും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയും സ്റ്റേ ചെയ്യാതെ കൊണ്ട് വാദം കേൾക്കുവാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീരുമാനിച്ചത് പി ജെ ജോസഫിന് ഏറ്റവും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിധി സ്റ്റേ ചെയ്യാതെ നിൽക്കുന്നതിനാൽ കേരള കോൺഗ്രസ് എം പാർട്ടിയും രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു രാഷ്ട്രീയ […]