കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ രാജ്യദ്രോഹിയാക്കും : ഷബാന ആസ്മി

സ്വന്തം ലേഖിക ഇൻഡോർ: സർക്കാരിനെ വിമർശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണെന്ന് ബോളിവുഡ് നടി ഷബാന ആസ്മി. ഇൻഡോറിൽ ആനന്ദ് മോഹൻ മാത്തുർ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ കുന്തി മാത്തുർ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അവർ. ”നമ്മുടെ തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും.എന്നാൽ സർക്കാരിനെ വിമർശിച്ചാൽ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോൾ. ഭയപ്പെടാൻ പാടില്ല, ആർക്കും അവരുടെ സർട്ടിഫിക്കറ്റ്? ആവശ്യമില്ല.’-രാഷ്ട്രീയ പാർട്ടികളുടെയൊന്നും പേരെടുത്തു പറയാതെയായിരുന്നു ഷബാന ആസ്മിയുടെ പരാമർശം. ഈ സാഹചര്യത്തോട് നാം […]

പീഡനക്കേസ് ; ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പൊലീസ് ചോദ്യം ചെയ്്‌തേക്കും

സ്വന്തം ലേഖിക മുംബൈ : ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ ഇന്ന് മുംബൈ പോലീസ് ചോദ്യം ചെയ്തേക്കും.ബിനോയ് ഇന്ന് ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരാകും. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ബിനോയിയുടെ ജാമ്യം.മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഭിഭാഷകനൊപ്പമാണ് ബിനോയ് ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയത്. ജാമ്യരേഖകളിൽ ഒപ്പിട്ട് മടങ്ങി.ബിഹാർ […]

സീരിയൽ കണ്ട് മതിമറന്നിരുന്ന വീട്ടമ്മയ്ക്ക് അഞ്ചരപവന്റെ മാല നഷ്ടമായി

സ്വന്തം ലേഖിക പാരിപ്പള്ളി: സീരിയലിൽ മുഴുകിയിരുന്ന വീട്ടമ്മയുടെ അഞ്ചര പവന്റെ സ്വർണ്ണമാല മോഷണം പോയി.മേവനക്കോണം സ്വദേശിയായ യുവതിക്കാണ് സ്വർണ്ണമാല നഷ്ടമായത്. സീരിയൽ കണ്ടു കൊണ്ടിരുന്ന വീട്ടമ്മ മുൻവശത്ത് വാതിൽ അടച്ചിരുന്നില്ല.ആരോ അത് വഴി അകത്തേക്ക് കയറിയെന്ന് യുവതിക്ക് മനസിലായിരുന്നു. എന്നാൽ അത് ഭർത്താവായിരിക്കുമെന്ന് കരുതി ശ്രദ്ധിച്ചില്ല. വീട്ടമ്മ സീരിയൽ ആസ്വദിച്ച് കൊണ്ടിരിക്കുന്നതിനിടെ കള്ളൻ അടുത്ത് വന്ന് മാല പൊട്ടിച്ച് ഓടി. യുവതി നിലവിളിച്ച് അയൽക്കാരെയൊക്കെ അറിയിച്ചെങ്കിലും മാലയേയോ കള്ളനെയോ കിട്ടിയില്ല. പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.

സി.ഒ.ടി നസീർ വധശ്രമക്കേസ് പൊളിയുന്നു ; അന്വേഷണ ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റുന്നു

സ്വന്തം ലേഖകൻ കണ്ണൂർ: വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനു നേരെ ഉണ്ടായ വധശ്രമത്തിൽ എ എൻ ഷംസീർ എംഎൽഎയുടെ മൊഴിയെടുക്കാൻ തീരുമാനിച്ച അന്വേഷണ സംഘത്തലവന് സ്ഥലം മാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ സിഐ വി കെ വിശ്വംഭരനെ കാസർകോട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലംമാറ്റിയത്.പകരം കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്റ്റേഷനിൽനിന്ന് കെ സനൽകുമാർ തലശ്ശേരി സി ഐയായി ചുമതലയേറ്റു.അന്വേഷണസംഘത്തിലുള്ള തലശ്ശേരി എസ് ഐ പി എസ് ഹരീഷിനെയും മാറ്റിയിരുന്നു. എന്നാൽ പോലീസുകാരുടെ സ്ഥലംമാറ്റം വിവാദമായപ്പോൾ തലശ്ശേരിയിൽ തുടരാൻ നിർദേശിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റില്ലെന്ന് മുഖ്യമന്ത്രി […]

ഇടുക്കി മുൻ എസ്.പി വീണ്ടും കുടുക്കിൽ: മരുമകളുടെ ആഭരണത്തിന് പൊലീസ് കാവൽ; ആരോപണങ്ങൾ വിടാതെ പിൻതുടരുമ്പോൾ വേണുഗോപാലിനെ സംരക്ഷിക്കാനാവാതെ സർക്കാർ

സ്വന്തം ലേഖകൻ തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകത്തിൽ ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാലിന് വീണ്ടും കുടുക്ക്. മരുമകളുടെ വജ്രാഭരണത്തിന് പൊലീസിനെ കാവൽ നിർത്തിയെന്ന ആരോപണത്തിലാണ് ഇടുക്കി എസ്.പി വീണ്ടും കുടുങ്ങിയിരിക്കുന്നത്. സംഭവത്തിൽ ഇന്റലിജൻസ് അന്വേഷണം ആരംഭിക്കുക കൂടി ചെയ്തതോടെ ഇടുക്കി മുൻ എസ്.പി മറ്റൊരു കുടുക്കിലേയ്ക്കാണ് ചെന്നു വീഴുന്നത്. മരുമകളുടെ വജ്രാഭരണങ്ങൾക്ക് കാവൽ നിൽക്കുന്നതിന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് പൊലീസുകാരെ നിയോഗിച്ചു എന്ന പരാതിയാണ് ഇപ്പോൾ ഇടുക്കി എസ്.പിയ്ക്കു കുടുക്കാവുന്നത്. ഇത് കൂടാതെ എസ്റ്റേറ്റ് ഉടമകളുടെ തർക്കത്തിൽ […]

നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകം: നേരറിയാൻ സി.ബി.ഐ തന്നെ വരണം; എസ്.പി അറിഞ്ഞു നടന്ന ഉരുട്ടിക്കൊലപാതകത്തിൽ ഉന്നതരെ പിടികൂടാൻ വേണ്ടത് കേന്ദ്ര ഏജൻസി അന്വേഷണം; ജുഡീഷ്യൽ അന്വേഷണം വീണ്ടും പ്രഹസനമാകുന്നു

സ്വന്തം ലേഖകൻ ഇടുക്കി: മുൻ എസ്.പി വേണുഗോപാലിന്റെ പങ്ക് സുവ്യക്തമായ നെടുങ്കണ്ടം ഉരുട്ടിക്കൊലപാതകത്തിന്റെ നേരറിയാൻ സി.ബി.ഐ തന്നെ വരണമെന്ന ആവശ്യം ശക്തമാകുന്നു. കേസിൽ നിലവിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം വെറും പ്രഹസനമാകുമെന്നാണ് ഇതു വരെ സംസ്ഥാനത്ത് നടന്ന ജുഡീഷ്യൽ അന്വേഷണങ്ങളെല്ലാം വ്യക്തമാക്കുന്ന്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികൾ അടക്കമുള്ളവർ നെടുങ്കണ്ടത്തെ ഉരുട്ടിക്കൊലക്കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നത്. ഇത് യഥാർത്ഥത്തിൽ സർക്കാരിനെയും പൊലീസിനെയും ഒരു പോലെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷണം അല്ലാതെ മറ്റൊരു മാർഗവും നെടുങ്കണ്ടത്തെ […]

കൊലയാളി ഡ്യൂക്ക് വീണ്ടും വില്ലനായി: കോടിമതയിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത ഡ്യൂക്ക് ഇടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞു തൂങ്ങി; യുവാവ് മെഡിക്കൽ കോളേജിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊലയാളി ഡ്യൂക്ക് വീണ്ടും വില്ലനായി മാറി. കോടിമതയിൽ ഇടത് വശത്തു കൂടി കാറിനെ ഓവർടേക്ക് ചെയ്ത ഡ്യൂക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. തൃക്കൊടിത്താനം കോട്ടമുറി ഗോകുലം പുത്തൻപറമ്പിൽ നന്ദകുമാറിന്റെ മകൻ അരുൺകുമാറിനെ(21) ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരുൺകുമാറിന്റെ ഇടതു കാലിലെ മുട്ട് ചിരട്ടയ്ക്ക് പൊട്ടലുണ്ടായിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ കോടിമത പാലത്തിനു സമീപമായിരുന്ന അപകടം. ചിങ്ങവനം ഭാഗത്തു നിന്നും വരികയായിരുന്നു അപകടത്തിൽപ്പെട്ട കാറും ഡ്യൂക്ക് ബൈക്കും. കോടിമത പാലത്തിലേയ്ക്കു കയറുന്നതിനു തൊട്ടു മുൻപ് വച്ച് […]

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന്: ശിവപ്രസാദിനും റിജോ ജോസഫിനും ഷിയാമിക്കും പ്രത്യേക പരാമർശം

സ്വന്തം ലേഖകൻ കോട്ടയം:  അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെ.യു.ഡ.ബ്ല്യൂ.ജെ  ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ  ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി എട്ടുമുറി പാലവളവില്‍  ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്‌നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 2018 ഓഗസ്റ്റ് 10ന് ദീപിക കോട്ടയം എഡീഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ചിത്രം പ്രസിദ്ധീകരിച്ചത്. പ്രളയജലം വിഴുങ്ങും മുമ്പ് ചെറുതോണി […]

പാലായിൽ മീനച്ചിലാറ്റിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം; മൃതദേഹം കണ്ടെത്തിയത് മാലിന്യത്തിൽ മുങ്ങിയ നിലയിൽ: മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ പാലാ: മീനച്ചിലാറ്റിൽ ഭരണങ്ങാനത്തെ കടവിൽ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് കാണാതായ വ്യാപാരിയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഭരണങ്ങാനം മേരിഗിരി ആശുപത്രിയ്ക്ക് സമീപം തോടനാൽ തറപ്പേൽകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പാലാ കിഴപറയാർ വെട്ടിക്കൽ വീട്ടിൽ സാബുകുമാറിന്റെ (56) മൃതദേഹമാണ് മീനച്ചിലാറ്റിൽ കണ്ടെത്തിയത്. പള്ളിക്കത്തോട്ടിൽ വ്യവസായ സ്ഥാപനം നടത്തുകയായിരുന്ന സാബുകുമാറിനെ രണ്ടു ദിവസം മുൻപാണ് കാണാതായത്. ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പള്ളിക്കത്തോട് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ ഭരണങ്ങാനം […]

ഒറ്റ രാത്രിയിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ; പരിശോധന നടത്തിയത് സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ

സ്വന്തം ലേഖകൻ കോട്ടയം: ഒറ്റ രാത്രിയിൽ ജില്ലയിലെ നിരത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് അഞ്ചര ലക്ഷം രൂപ. സംസ്ഥാന വ്യാപകമായി രാത്രികാലങ്ങളിൽ നിരത്തുകളിൽ മോട്ടോർ വാഹന വകുപ്പ നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലെ റോഡുകളിലും വകുപ്പ് പരിശോധനയുമായി ഇറങ്ങിയത്. ശനിയാഴ്ച രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ചു വരെ ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ , പത്ത് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും, ഒരു ഡ്രൈവറും അടങ്ങുന്ന പത്ത് സ്‌ക്വാഡുകളാണ് ജില്ലയിൽ പരിശോധന നടത്തിത്. […]