കഞ്ചാവ് മൂത്തപ്പോൾ അയൽവാസിയായ വീട്ടമ്മയോടൊപ്പം കയറിക്കിടന്നു: വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; ചെത്തിപ്പുഴ സ്വദേശിയായ പതിനെട്ടുകാരൻ പിടിയിൽ

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: കഞ്ചാവ് ലഹരിയിൽ അയൽവാസിയായ വീട്ടമ്മയുടെ കൂടെ കിടക്കുകയും, കടന്ന് പിടിക്കുകയും ചെയ്ത കേസിൽ കഞ്ചാവിനും ലഹരിയ്ക്കും അടിമയായ യുവാവിനെ പൊലീസ് പിടികൂടി. ചെത്തിപ്പുഴ  കുരിശുമ്മൂട്  കൂന്നന്താനം പുറക്കടവ് ഷെഫിന്റെ മകൻ അൽത്താഫ് ഷെഫിനെ (18)യാണ് ചങ്ങനാശേരി സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു 43 കാരിയായ വീട്ടമ്മ. തയ്യൽ ജോലി ചെയ്യുന്ന സഹോദരി വീട്ടിൽ നിന്നും പുറത്തു പോയപ്പോൾ വാതിൽ തുറന്നിട്ട ശേഷമാണ് പോയ്ത്. […]

മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായറാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഞായർ രാവിലെ 10 നു തിരുനക്കര സ്വാമിയാർ മഠത്തിൽ മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോന്റെ അദ്ധ്യക്ഷതയിൽ ഏറ്റൂമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിതാ അയ്യർ ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണവും നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജില്ലാ സംയോജകൻ ഡോ.ജി.എസ്.മന്മഥ കുറുപ്പ്, ഗീതാ രവി എന്നിവർ പങ്കെടുക്കും

കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സക്കെത്തിയ എൻട്രെൻസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി മരിച്ചു

സ്വന്തം ലേഖിക കൊല്ലം: കഴുത്തിലെ ഞരമ്പ് മുറിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. കൊല്ലം പത്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. സ്വകാര്യ മെഡിക്കൽ കോളജിലാണ് സംഭവം. കഴിഞ്ഞ ദിവസം കഴുത്തിലെ ഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്ക് കൗൺസലിങ് നൽകുന്നതിനിടെയാണ് കെട്ടിടത്തിൻറെ നാലാം നിലയിൽനിന്ന് നിന്ന് ചാടിയത്.ഖൈസ് പ്ലസ് ടു വരെ ബഹ്‌റൈനിലായിരുന്നു പഠിച്ചത്. തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥിയെ എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ചേർത്തു. എൻട്രൻസ് പരിശീലനത്തിന് താൽപര്യമില്ലാതിരുന്ന ഖൈസ് സമ്മർദം അതിജീവിക്കാനാകാതെ കഴുത്തിലെ ഞരമ്പ്് […]

കോടഞ്ചേരി വിഷമദ്യദുരന്തം; ചികിത്സയിൽ കഴിയുന്നവരുടെ പരിശോധനാഫലത്തിൽ ഫ്യുരഡാനെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ കോഴിക്കോട് : കോടഞ്ചേരിയിൽ നിന്ന് മദ്യം കഴിച്ച് അവശനിലയിൽ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോർട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളിൽ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോർട്ട്. പരിശോധന റിപ്പോർട്ട് എക്‌സൈസിന് ലഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്പൻ റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.കൊളമ്പനെ താമരശേരി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണൻ, ഗോപാലൻ എന്നിവരെ അവശനിലയിൽ കണ്ടെത്തി. തുടർന്ന് ഇവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും.നേരത്തെ കോടഞ്ചേരി ചെമ്പരി കോളനിയിലെ തൊഴിലാളിയുടെ മരണം വിഷമദ്യം കഴിച്ചല്ലെന്ന് പൊലീസും […]

ചരിത്രമാകുന്നത് 100 വർഷത്തിനിടക്കുള്ള ആദ്യത്തെ വരണ്ട ജൂൺ മാസം

സ്വന്തം ലേഖിക ദില്ലി: മഴയില്ലാതെ ജൂൺ അവസാനിക്കുമ്പോൾ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വരണ്ട ജൂണിനാണ് ഇന്ത്യ സാക്ഷിയാകുന്നത്. ഈ മാസം പോകാൻ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കേ ഇത്തവണ വരൾച്ച ശക്തമാകുമെന്ന സൂചന നൽകി പെയ്ത മഴയിൽ 35 ശതമാനത്തിന്റെ കുറവ് ഇന്ത്യയിൽ രേഖപ്പെടുത്തി. ഇന്ത്യയിൽ ഉടനീളം സാധാരണഗതിയിൽ ജൂൺ 28 വരെ 151.1 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത് ഇത്തവണ പെയ്തത് വെറും 97.9 മില്ലിമീറ്റർ മാത്രമാണ്.1920 മുതൽ വെറും നാലു വർഷം മാത്രമേ മഴ ഇത്രയും കുറവ് […]

ആരിഫും കൂടി തോൽക്കണമെന്നു ആഗ്രഹിച്ചിരുന്നു : ഇന്നസെന്റ്

സ്വന്തം ലേഖിക തൃശൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം തമാശയിലൂടെ പറയുകയാണ് ചാലക്കുടിയിലെ മുൻ എംപിയായിരുന്നു ഇന്നസെന്റ്. വോട്ടെണ്ണലിനിടയിൽ തന്നോടൊപ്പം 18 ഇടതുപക്ഷ സ്ഥാനാർത്ഥികൾ കൂടി തോൽക്കുമല്ലോ എന്നോർത്ത് സന്തോഷിച്ചെന്ന് അദ്ദേഹം പറഞ്ഞു.വീട്ടിലിരുന്ന് വോട്ടെണ്ണൽ കണ്ടുകൊണ്ടിരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥി മുന്നിലായെന്നും അപ്പോൾ തോന്നിയ വിഷമത്തെ ഇങ്ങനെയാണ് മറികടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.20ൽ ഒറ്റയ്ക്ക് ലീഡ് ചെയ്ത ആലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫും കൂടി തോൽക്കണമെന്ന് ആഗ്രഹിച്ചെന്നും ഇന്നസെന്റ് പറഞ്ഞു.ആലപ്പുഴയിൽ ആരിഫ് മാത്രം തനിക്ക് […]

മദ്യലഹരിയിൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ ചിറ്റാരിക്കാൽ: കാസർകോട് ചിറ്റാരിക്കാലിൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തിൽ ദാമോദരനാണ് കൊല്ലപ്പെട്ടത്.മദ്യ ലഹരിയിൽ മകൻ അനീഷ് അച്ഛനെ മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി ദാമോദരനും മകൻ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നും ഇതിനിടയിൽ ഇരുവരും തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടർന്നാണ് മരണമെന്നും പൊലീസ് പറയുന്നു.സംഭവത്തിൽ അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരുപത്തി മൂന്നു വർഷമായി താൻ ആർ എസ് എസിന്റെ സഹയാത്രികൻ ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡിജിപി ജേക്കബ് തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളമായി താൻ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് രംഗത്തെത്തി. ആർ.എസ്.എസ് എന്ന് കേൾക്കുമ്‌ബോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കും. ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. 1996ൽ മൈസൂരിലെ ഒരു സ്‌കൂളിൽ വച്ചാണ് ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത്. ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചിൽ. ബി.ജെ.പി […]

ആ കുഞ്ഞിനെയെങ്കിലും വെറുതെ ജീവനോടെ നൽകാമായിരുന്നില്ലേ..! പൊലീസുകാരനായ ഭർത്താവിനോട് പിണങ്ങി വീട് വിട്ട യുവതി ആറ്റിൽ ചാടി ജീവനൊടുക്കി: യുവതി ചാടിയത് കുഞ്ഞിനെ വയറ്റിൽ കെട്ടി വച്ച് ; മൃതദേഹം കണ്ടെത്തിയത് തലയോലപ്പറമ്പിലെ ക്ഷേത്രക്കടവിൽ പന്ത്രണ്ട് മണിക്കൂറിനു ശേഷം

തേർഡ് ഐ ബ്യൂറോ കോട്ടയം: പൊലീസുകാരനായ ഭർത്താവിനോടു പിണങ്ങി പാതിരാത്രിയിൽ വീട്ടുവിട്ടിറങ്ങിയ യുവതി രണ്ടു വയസുള്ള കുട്ടിയെ വയറിൽ കെട്ടിവച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കി. തൃപ്പൂണിത്തുറ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ തുണ്ടത്തിൽ ടി.ആർ. സതീശന്റെ മകൻ തൃപ്പൂണിത്തറ എ.ആർ. ക്യാമ്പിലെ പോലീസുകാരൻ അഭിജിത്തിന്റെ ഭാര്യ ദീപ (30)യാണ് മകൾ ദക്ഷയെ വയറിൽ കെട്ടിവച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കിയത്. ഇരുവരുടെയും മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വടയാർ ഇളംങ്കാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറ്റിൽ നിന്നും കണ്ടെത്തി. ഉച്ചയോടെ […]

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഉദ്യോഗസ്ഥർക്കായി പുത്തൻ കാറുകൾ വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവരാവകാശ കമ്മിഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും മറ്റുമായി 14 കാറുകൾ കൂടി വാങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുമ്പ് വാങ്ങിയ 6 കാറുകൾക്കു കൂടി ഉപധനാഭ്യർഥന നടത്തിയിട്ടുണ്ട്. കെൽപാം ചെയർമാൻ, 4 വിവരാവകാശ കമ്മിഷൻ അംഗങ്ങൾ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മിഷണർ, പാരിപ്പള്ളി മെഡിക്കൽ കോളജ്, കേരള ജുഡീഷ്യൽ കമ്മിഷൻ, ഇടുക്കി ലേബർ കോടതി, സഹകരണ ട്രൈബ്യൂണൽ തുടങ്ങിയവർക്കു വേണ്ടിയാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.പുതുതായി വാങ്ങുന്ന 14 കാറുകൾക്കുമായി ധനമന്ത്രി നിയമസഭയിൽ ഉപധനാഭ്യർഥന വച്ചെന്നാണ് […]