video
play-sharp-fill

ആശുപത്രിയിൽ കൊണ്ട് പോകാതെ യുവതിയുടെ പ്രസവമെടുത്തത് ഭർത്താവും പതിനേഴ് വയസുകാരനായ മകനും ചേർന്ന് ;കൊല്ലം ചടയമംഗലത്ത് വീട്ടിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

  കൊല്ലം: ചടയമംഗലത്ത് വീട്ടിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. മുപ്പത്തിരണ്ടുവയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ആശുപത്രിയിൽ കൊണ്ട് പോകാതെ ഭർത്താവും മകനും ചേർന്ന് ശാലിനിയുടെ പ്രസവം വീട്ടിൽ വെച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവിച്ച ഉടന്‍ തന്നെ ശാലിനി […]

വീണ്ടും ടൂറിസ്റ്റ് ബസ് അപകടം: തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ബസ് ബെെക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ​ഗുരുതരമായി പരിക്കേറ്റു

തിരുവനന്തപുരം: വീണ്ടും ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരത്താണ് ടൂറിസ്റ്റ് ബസ് ബെെക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചത്. കുര്യാച്ചിറ സെൻ്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളുമായി എത്തിയ ബസാണ് ബെെക്കുമായി കൂട്ടിയിടിച്ചത്. സ്കൂൾ വിദ്യാർത്ഥികളുമായി എത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം […]

യോദ്ധാവ് പരിപാടിയുടെ ഉദ്ഘാടന ദിവസം തന്നെ എംഡിഎംഎ വേട്ട അട്ടിമറിച്ച് എക്‌സൈസ് വകുപ്പ്; മുണ്ടക്കയത്തെ എംഡിഎംഎ വേട്ടയില്‍ കുടുങ്ങിയത് പരല്‍മീനുകള്‍ മാത്രം; മൊത്തവിതരണക്കാരായ വമ്പന്‍ സ്രാവുകളെ സംരക്ഷിക്കുന്നത് എക്‌സൈസിലെ ഒരു സംഘം; ലഹരിക്കടത്തിന് ഉപയോഗിക്കുന്നത് മുണ്ടക്കയം സ്വദേശിയായ എഎസ്‌ഐയുടെ ഭാര്യയുടെ പേരിലുള്ള ഹോണ്ടാ സിറ്റി കാര്‍

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയും, കഞ്ചാവുമായി വന്ന സംഘത്തെ പൊന്‍കുന്നം എക്സൈസ് സംഘം മുണ്ടക്കയത്തു നിന്നും അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. മുണ്ടക്കയം കോരുത്തോട് ആലഞ്ചേരിൽ വീട്ടിൽ അരുൺ ജോൺ (22), കളപ്പുരതൊട്ടിയിൽ അനന്തു […]

പീഡന പരാതിയില്‍ ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെ സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പ്രതിഷേധം ശക്തമായതോടെയാണ് നടപടി

കോഴിക്കോട് : ജനങ്ങളുടേയും പ്രവര്‍ത്തകരില്‍ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ പീഡനാരോപണത്തില്‍ നേതാവിനെതിരെ നടപടി സ്വീകരിച്ച് സിപിഎം. പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി. ബിജുവിനെതിരെ ഒരു വര്‍ഷത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സിപിഐ വനിതാ നേതാവ് നല്‍കിയ പരാതിയിലാണ് നടപടി. സിപിഐ വനിതാ […]

വീട് പണിതതിന്റെ കുടിശികയായ അഞ്ച് ലക്ഷം രൂപ നൽകിയില്ല ;തെങ്ങിന് മുകളിൽ കയറി ഭീഷണി മുഴക്കി കരാറുകാരൻ;പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും ഭീഷണി

തിരുവനന്തപുരം :തിരുവനന്തപുരത്ത് തെങ്ങിന് മുകളിൽ കയറി ഇരുന്ന് കരാറുകാരന്റെ ഭീഷണി. വീട് നിർമിച്ച് നൽകിയതിന്റെ കുടിശികയായ അഞ്ച് ലക്ഷം രൂപ നൽകുന്നില്ലെന്നാണ് പരാതി. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് പറഞ്ഞു . തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. വീട് നിർമിച്ചു […]

പ്രമുഖ ബോളിവുഡ് നടൻ അരുൺ ബാലി അന്തരിച്ചു

മുംബൈ: മുതിർന്ന നടൻ അരുൺ ബാലി (79) അന്തരിച്ചു. സബർബൻ മുംബൈയിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയോട് നന്നായി പ്രതികരിച്ചിരുന്നുവെന്നും എന്നാൽ പുലർച്ചെ 4.30 […]

ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും; പത്തനംതിട്ട റാന്നിയിലെ സ്കൂളിൽ നിന്ന് പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

പത്തനംതിട്ട: ബസില്‍ നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും. റാന്നിയിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അടൂരില്‍ പിടികൂടി. റാന്നിയിലെ സിബിഎസ്ഇ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ടൂറിസ്റ്റ് ബസാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അടൂര്‍ ബൈപ്പാസില്‍ […]

കൊട്ടിയത്ത് അമ്മയെയും മകനെയും ഭര്‍തൃ വീട്ടുകാര്‍ ഇറക്കിവിട്ട സംഭവം; ഒത്തുതീര്‍പ്പായെന്ന് വനിതാ കമ്മീഷന്‍

  കൊല്ലം: കൊട്ടിയത്ത് അമ്മയെയും മകനെയും ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ട സംഭവം ഒത്തുതീര്‍പ്പായെന്ന് വനിതാ കമ്മീഷന്‍. അതുല്യയും കുഞ്ഞും ഭര്‍തൃമാതാവും ഒരുമിച്ച്‌ താമസിക്കും. സ്ത്രീധന പീഡനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് നിര്‍ദേശിച്ചതായും വനിതാ കമ്മീഷന്‍ […]

വടക്കഞ്ചേരി അപകടം; ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; മദ്യപിച്ചിരുന്നോയെന്ന് സ്ഥിരീകരിക്കാൻ ഡ്രൈവറുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയച്ചു

പാലക്കാട്: വടക്കഞ്ചേരി അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോജോ പത്രോസിന് (ജോമോന്‍) എതിരെ നരഹത്യാ കുറ്റം ചുമത്തിയതായി പൊലീസ്. അറസ്റ്റിലായ ജോമോനെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോകന്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ സ്ഥലം സന്ദർശിച്ച ശേഷം […]

വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനം കുറഞ്ഞെന്നും കാർ വേണമെന്നും പറഞ്ഞ് നിരവധി പീഡനങ്ങൾ; തന്റെ സ്വർണ്ണവും പണവും ഉപയോഗിച്ചാണ് വീട് വച്ചത്; അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്‌നങ്ങൾക്കു കാരണം; കൊല്ലത്ത് യുവതിയെയും കുഞ്ഞിനെയും ഗേറ്റിന് പുറത്താക്കി വാതിലടച്ച കുടുംബത്തിനെതിരെ പരാതിയുമായി മൂത്തമരുമകളും രംഗത്ത്; ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതിനാൽ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് പൊലീസ്

കൊല്ലം; കൊല്ലത്ത് യുവതിയോടും കുട്ടിയോടും ഭർതൃവീട്ടുകാരുടെ ക്രൂരത. കൊട്ടിയം സ്വദേശിനിയായ അതുല്യയ്ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. കൊട്ടിയത്ത് തഴുത്തലയിൽ മരുമകളെ കുഞ്ഞിനൊപ്പം ഇറക്കിവിട്ട വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും. ഭർതൃമാതാവിന്റെ പീഡനം സഹിക്കവയ്യാതെ അവരും ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസം. […]