play-sharp-fill

കോട്ടയം വടവാതൂരിൽ ഡംപിംഗ് യാർഡിൽ തീപിടുത്തം

സ്വന്തം ലേഖകൻ കോട്ടയം: വടവാതൂരിലെ ഡംപിംഗ് യാർഡിൽ തീപിടുത്തം ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമമാരംഭിച്ചു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പരിശോധിച്ച രണ്ടിലൊരാൾക്ക് രോഗം; കൂടുതൽ വ്യാപനം 20 – 30 പ്രായഗ്രൂപ്പിൽ; സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 55,475 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ […]

പാലായിൽ സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്ന് മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ പാലാ: സുഹൃത്തുക്കൾക്കൊപ്പം കിണറ്റിൽ കരയിലിരുന്നു മദ്യപിച്ച യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലാ കൊഴുവനാൽ ഇരട്ടക്കുളത്ത് വീട്ടിൽ സുധീഷി (31)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണോ അപകടമാണോ എന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ സുധീഷും സുഹൃത്തുക്കളും ചേർന്നു പഞ്ചായത്ത് കിണറിനു സമീപത്തിരുന്നു മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുധീഷിനെ കാണാനില്ലായിരുന്നു. തുടർന്നു, ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം വീടിനു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. തുടർന്നു, പൊലീസ് പാലാ അഗ്നിരക്ഷാ സേനാ […]

കോട്ടയം നഗരത്തിൽ ഇന്ന് 505 പേർക്ക് കോവിഡ്; നഗരസഭയിൽ പതിനഞ്ചിലധികം ജീവനക്കാർക്ക് കോവിഡ്; നഗരം കടുത്ത ജാഗ്രതയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ കോവിഡ് കുതിച്ചുയരുന്നു. ഇന്ന് 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം നഗരസഭയുടെ പ്രധാന ഓഫിസിൽ പതിനഞ്ച് ജീവനക്കാർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. പരിശോധനയ്ക്ക് അയച്ചിരിക്കുന്ന നിരവധി സാമ്പിളുകളുടെ ഫലം ഇനിയും പുറത്ത് വരാനുണ്ട്. എൻജീനിയറിങ്ങിലും, കുടുംബശ്രീയിലും, ജനകീയ ആസുത്രണത്തിലും വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന​ഗരസഭ അടയ്ക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമായിട്ടില്ലായെന്നും പൊതുജനങ്ങൾക്ക് ദോഷകരമല്ലാത്ത തീരുമാനം ഉണ്ടാകുമെന്നും നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

കോട്ടയം ജില്ലയിൽ 3672 പേർക്കു കോവിഡ്; 1706 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 3672 പേർക്കു കോവിഡ്. 3672 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 91 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1706 പേർ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1656 പുരുഷൻമാരും 1603 സ്ത്രീകളും 413 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 19698 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 377004 പേർ കോവിഡ് ബാധിതരായി. 354487 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33614 ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ […]

കറുപ്പിൽ ഗ്ലാമറസ്സായി രസ്ന പവിത്രൻ; ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് രസ്ന പവിത്രൻ. മലയാളത്തിലെ യുവ നായകന്മാരുടെ സഹോദരിയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ രസ്ന വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമല്ല. പക്ഷേ സോഷ്യൽ മീഡിയകളിൽ വളരെ അധികം ആക്റ്റീവാണ് താരം.തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.  താരത്തിന്റെ പുത്തൻ ചിത്രകളാണ് വൈറലാവുന്നത്. ബോൾഡ് വേഷത്തിലാണ് താരം ഇപ്പോൾ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.ബോൾഡ് ലുക്കിനോടൊപ്പം […]

തീയേറ്ററുകള്‍ ഞായറാഴ്ചകളില്‍ തുറക്കാന്‍ അനുവദിക്കണം; 50ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫിയോക് ഹൈക്കോടതിയില്‍

സ്വന്തം ലേഖിക കൊച്ചി: ഞായറാഴ്ചകളില്‍ തീയേറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് തീയേറ്റര്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തിരുവനന്തപുരം ജില്ലയിലെ തീയേറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയിട്ടും തീയേറ്ററുകള്‍ അടച്ചിടാന്‍ പറയുന്നത് വിവേചനപരമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. 50ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തീയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്നലെ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ വരുമെന്നും […]

ആള്‍ക്കൂട്ട മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ട അട്ടപ്പാടി മധു കേസില്‍ കോടതിയുടെ ചോദ്യം; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ?

സ്വന്തം ലേഖകൻ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ മധുവിന് വേണ്ടി ആരും ഹാജരായില്ല. മണ്ണാര്‍ക്കാട് എസ് സി – എസ് ടി കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിടി രഘുനാഥ് ഹാജരാകാതിരുന്നതോടെ് കേസിന്റെ വിചാരണ മുടങ്ങി. വാദി ഭാഗത്തിനായി ആരും ഇല്ലാതെ വന്നതോടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന ചോദ്യത്തോടെ കോടതി കേസ് മാറ്റി വെച്ചു. ആരോഗ്യ കാരണങ്ങളാല്‍ കേസില്‍ […]

കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകി; യുവതിയെ രണ്ടംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകിയതിന് വീട്ടിലെത്തിയ രണ്ടംഗ സംഘം യുവതിയെ മര്‍ദിച്ചു. ശംഖുമുഖം കണ്ണാന്തുറ ഗോഡ്‌സി ഹൗസില്‍ സറ്റിന്‍സി റോസി(20)നാണ് മര്‍ദനമേറ്റത്. യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണാന്തുറ സ്വദേശിയായ ഷാജി ചാര്‍ളിയെ വലിയതുറ പോലീസ് അറസ്റ്റു ചെയ്തു. മറ്റൊരു പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 22ന് രാത്രി ഏഴോടെയാണ് സംഭവം. സറ്റിന്‍സി റോസിയുടെ അച്ഛന്‍ പ്രതികളില്‍ നിന്ന് പണം കടംവാങ്ങിയിരുന്നതായും തിരികെ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ ഇവര്‍ അന്വേഷിച്ചെത്തുകയായിരുന്നു. അച്ഛനില്ലെന്ന് പറഞ്ഞപ്പോള്‍ […]

ഓൺ ലൈൻ ഓഫ് ലൈൻ ക്ലാസ് പരീക്ഷകൾ; വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല യോഗം മറ്റന്നാൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലെ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം മറ്റന്നാൾ ചേരും. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍,10,11,12 ക്ലാസുകളുടെ നടത്തിപ്പ്,കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി,പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഡി ഡി, ആര്‍ ഡി ഡി, എ ഡി തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന […]