play-sharp-fill

ഒരു ലോറിക്ക് മാസപ്പടി അയ്യായിരം രൂപ വീതം; പറഞ്ഞ തുക തന്ന് ധാരണയിലെത്തിയാല്‍ സ്ക്വാഡിന്റ പരിശോധനയില്‍ നിന്ന് ഒഴിവാക്കിതരാമെന്ന് വാഗ്ദാനം; കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ പരാതി നൽകിയിട്ടും മോട്ടോർ വാഹന ഇൻസ്പെക്ടർ ക്കെതിരെ നടപടി എടുക്കാതെ ഉന്നതർ

സ്വന്തം ലേഖകൻ കോഴിക്കോട്: ടിപ്പര്‍ ലോറി ഉടമകളോട് മോട്ടോര്‍വാഹനവകുപ്പ് ഇന്‍സ്പെക്ടര്‍ കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്ത് വന്നിട്ടും നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥർ. ഒരു ലോറിക്ക് അയ്യായിരം രൂപ വീതം മാസപ്പടി നല്‍കിയാല്‍ ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ സ്ക്വാഡിന്റ പരിശോധനയില്‍ നിന്ന് വരെ ഒഴിവാക്കാമെന്നാണ് ലോറികാര്‍ക്ക് മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ നല്‍കുന്ന ഉറപ്പ്. താമരശേരി സ്വദേശിയായ ടിപ്പര്‍ ലോറി ഉടമ, ചേവായൂരിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായി നേരിട്ട് നടത്തിയ സംഭാഷണത്തിന്റ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. പറഞ്ഞതുക തന്ന് ധാരണയിലെത്തിയാല്‍, ഉത്തരമേഖല […]

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി തീരുമാനം നിർണ്ണായകം; ദിലീപിന്റെ കസ്റ്റഡി അനിവാര്യമെന്ന് ഹൈക്കോടതിയെ അറിയിക്കും; ഇനിയുള്ള മണിക്കൂറുകൾ ദിലീപിനേറെ സുപ്രധാനം

സ്വന്തം ലേഖകൻ കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ചയോടെ സമര്‍പ്പിക്കും. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ചോദിക്കേണ്ടതു വിചാരണക്കോടതിയാണെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി എന്തു നിലപാടു സ്വീകരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഗൂഢാലോചന കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതിയില്‍ എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദീലിപിന്റെ 33 മണിക്കൂര്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിരുന്നു. അവസാനദിനം വീഡിയോ തെളിവുകളടക്കം […]

രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കണം; മതനിരപേക്ഷതയുടെ പാരമ്പര്യം തകർക്കാൻ അനുവദിക്കരുത്; എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ സന്ദേശവുമായി മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യത്തിന്റെ ബഹുസ്വരതയുടെ സംസ്‌ക്കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി. ഭരണഘടനയെ നെഞ്ചോടു ചേർത്തു നിർത്തി അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും അണിചേരണം. അസമത്വം അപകടകരമാണ്. രാജ്യത്ത് അതിസമ്പന്നരുടെയും ശതകോടീശ്വരൻമാരുടെയും എണ്ണം വർധിക്കുമ്പോഴും അതിദരിദ്രരുടെ സ്ഥിതി അതേപോലെ തുടരുന്നു. അസമത്വം മാറിയാലേ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂർണമായി പ്രാവർത്തികമാകൂ. […]

അപമര്യാദയായി യുവതികളോട് പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ; പണം മുടക്കിയത് യുവതികളുടെ സഹപാഠികൂടിയായിരുന്ന സൈനികൻ; കടുത്ത നടപടിയുമായി പൊലീസ്

സ്വന്തം ലേഖകൻ കരുനാഗപ്പള്ളി:യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ സഹപാഠിയായിരുന്ന സൈനികനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ കെ.വിഷ്ണു (25), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ ഫാത്തിമ മന്‍സിലില്‍ എന്‍.അലി ഉമ്മര്‍ (20), മുണ്ടപ്പള്ളി കിഴക്കതില്‍ എസ്.മണി (19),അംബിയില്‍ പുത്തന്‍വീട്ടില്‍ എന്‍.സബീല്‍ (20), ഓച്ചിറ ചങ്ങന്‍കുളങ്ങര ലക്ഷ്മ ഭവനത്തില്‍ ജി.ഗോകുല്‍ (20), തെങ്ങണത്ത് അമ്മവീട്ടില്‍ എ.ചന്തു (19), തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് നഴ്‌സറിമുക്കില്‍ റഹീം […]

പാലായിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി

സ്വന്തം ലേഖകൻ പാലാ:പാലായ്ക്ക് സമീപം മേലമ്പാറയിൽ നിന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി. മേലമ്പാറ പഴേതുവീട്ടിൽ വിഷ്ണുപ്രീയയേയാണ് കാണാതായത്. ഇന്ന് രാവിലെ ഏഴര വരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഈരാറ്റുപേട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9447911164 നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

ചതിച്ചാശാനെ ചതിച്ചു ഇൻസ്റ്റാഗ്രാം ചതിച്ചു!! ക്യാമറ കണ്ണിൽപ്പെടാതെ സൂപ്പർ ബൈക്കിൽ ചീറിപ്പാഞ്ഞു; ഇൻസ്റ്റാഗ്രാം വഴി പൊക്കി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: നമ്പർപ്ലേറ്റ് ഊരിമാറ്റി സൂപ്പര്‍ബൈക്കില്‍ പാഞ്ഞ യുവാവിനെ മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. കാമറകളില്‍ പെടാതെയും വാഹനപരിശോധനയ്ക്ക് കൈകാണിച്ചാല്‍ നിര്‍ത്താതെയും പാഞ്ഞ ബൈക്കിന്റെ ചിത്രം പകര്‍ത്തിയാണ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയെ വലയിലാക്കിയത്. ബൈക്കിലുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ഐ ഡി ആണ് തുമ്പായത്. ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ വാഹന ഉടമയായ യുവാവിനെ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നമ്പര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ച്‌ ബൈക്ക് കോടതിക്ക് വിട്ടിരിക്കുകയാണ്.കോടതി വിധിക്കുന്ന ശിക്ഷയ്ക്കുശേഷമേ വാഹനം വിട്ടുകിട്ടൂ. അഴിച്ചുമാറ്റാന്‍ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന […]

സ്വ​ർ​ണ വി​ലയിൽ ഇ​ന്നും വർധന; പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ൽ വ്യാ​പാ​രം

സ്വന്തം ലേഖകൻ കൊ​ച്ചി: സ്വ​ർ​ണ വി​ലയിൽ ഇ​ന്നും വർധന. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,720 രൂ​പ​യും ഗ്രാ​മി​ന് 4,590 രൂ​പ​യു​മാ​യി. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​രു​ന്നു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്ന് പരിചയപ്പെടുത്തി തട്ടിക്കൊണ്ടുപോയി; ഏലപ്പാറയിലെ വനിത ഡോക്ടറുടെ കൈയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ; അറസ്റ്റിൽ ആയതിൽ കോട്ടയം സ്വദേശിയും

സ്വന്തം ലേഖകൻ പീരുമേട്: വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), ചപ്പാത്ത് ഹെവൻവാലി എസ്റ്റേറ്റിൽ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന പേരിൽ ആണ് ഇവർ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തത്. ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന, തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടർ കനി മലറിന്റെ പക്കൽ നിന്നാണ് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കിൽ […]

ബലമായി പിടിച്ചിരുത്തി മുടി മുറിച്ച് റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി

സ്വന്തം ലേഖകൻ കാസര്‍ഗോഡ്: കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാര്‍ത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ചിത്രങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ നടപടികള്‍ ഉണ്ടായിട്ടില്ല. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സ്‌കൂളില്‍ പി.ടി.എ മീറ്റിംഗ് ചേരുന്നുണ്ട്.അതിനുശേഷമാകും പരാതിയില്‍ നടപടി സ്വീകരിക്കുക.

ഒരനക്കവുമില്ലാതെ ഹേമാ കമ്മിറ്റി റിപ്പോർട്ട്; പരിശോധനാസമിതി വെറും കടലാസിലും

സ്വന്തം ലേഖകൻ തിരുവനന്തപുരം:സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കാൻ നിയമിച്ച റിട്ട.ജസ്റ്റിസ് ഹേമ അധ്യക്ഷയായ വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ തത്കാലം ഒരു നടപടിയും ഉണ്ടാവില്ല. റിപ്പോർട്ട് പരിശോധിക്കാൻ മൂന്നംഗസമിതി രൂപവത്കരിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.നിയമ, സാംസ്കാരിക വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരും കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറിയും അംഗങ്ങളായ സമിതി റിപ്പോർട്ട് പരിശോധിക്കുമെന്നായിരുന്നു പ്രഖ്യാപനം. നടി ശാരദ, ഐ.എ.എസ്. മുൻ ഉദ്യോഗസ്ഥ കെ.ബി.വത്സലാകുമാരി എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ. ശുപാർശകളിൽ അപ്രായോഗികതയുണ്ടെന്നു ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കൂടുതൽ പരിശോധനകൾ വേണമെന്നുപറഞ്ഞ് റിപ്പോർട്ട് കഴിഞ്ഞ സർക്കാർ മാറ്റിവെച്ചത്. തള്ളുകയോ കൊള്ളുകയോ […]