കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ടെമ്പോ ട്രാവലർ 30അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്ക്
ഇടുക്കി: കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം 30അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപം വാഹനാപകടം. ആനക്കുളത്തേക്ക് വിനോദസഞ്ചാരികളുമായി പാലക്കാട് നിന്നുള്ള ടെമ്പോ ട്രാവലറാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. […]