video
play-sharp-fill

ഷൈനുമായും ശ്രീനാഥ് ഭാസിയുമായും സാമ്പത്തിക ഇടപാടില്ല; സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയം മാത്രം; ലഹരി ഇടപാടുമായി ഒരു ബന്ധവുമില്ല; ആറുമാസമായി തസ്ലീമയുമായി ഇന്‍സ്റ്റഗ്രാം വഴിയുള്ള പരിചയം മാത്രം; ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മോഡൽ കെ സൗമ്യയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. പത്തു മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷം രാത്രി ഏഴേകാലോടെയാണ് സൗമ്യ പുറത്തിറങ്ങിയത്. കേസിൽ സിനിമ നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം […]

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാരിത്താസ് ജംഗ്ഷനിൽ വച്ച് സാമൂഹ്യവിരുദ്ധൻ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്: 64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും; ഏറ്റുമാനൂർ പോലീസ് പ്രതിയ്ക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രം സമർപ്പിച്ചത് കൊലപാതകം നടന്ന് 90 ദിവസത്തിനുള്ളിൽ

കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാരിത്താസ് ജംഗ്ഷനിൽ വച്ച് സാമൂഹ്യവിരുദ്ധൻ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് പ്രതിയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഫെബ്രുവരി 2ാം തീയതി കാരിത്താസ് ജംഗ്ഷനിലുള്ള എക്സ് – കാലിബർ ബാറിന് മുൻവശത്ത് […]

ചിലന്തിയാർ ഗുഹയ്ക്ക് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ കൃഷി ചെയ്തിരുന്ന 96 കഞ്ചാവ് ചെടികൾ കണ്ടെടുത്തു; കഞ്ചാവ് ചെടികൾ മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമായവ

ഇടുക്കി: ഇടുക്കി ചിലന്തിയാർ ഗുഹയ്ക്ക് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ തടങ്ങളിൽ കൃഷി ചെയ്തിരുന്ന 96 കഞ്ചാവ് ചെടികൾ കണ്ടെടുത്തു. മൂന്ന് മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമായ നിലയിലുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി ആർ അനിൽകുമാറിന്‍റെ […]

കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ ആദ്യ പ്രതികരണം പുറത്ത്; പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്ന് മറുപടി; വൈദ്യ പരിശോധന പൂർത്തിയാക്കി വേടനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി; വേടനൊപ്പം കോട്ടയം മീനടം സ്വദേശി ഉൾപ്പെടെ റാപ്പ് സംഘത്തിലെ 8 പേരും അറസ്റ്റിൽ

കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ ആദ്യ പ്രതികരണം പുറത്ത്. പൊലീസിന്റെ വേട്ടയാടലാണോ എന്ന ചോദ്യത്തിന് ‘അല്ല’ എന്നായിരുന്നു മാധ്യമങ്ങളോട് വേടന്റെ മറുപടി. വൈദ്യ പരിശോധന പൂർത്തിയാക്കി വേടനെ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വേടനൊപ്പം റാപ്പ് സംഘത്തിലെ […]

നന്തൻകോട് കൂട്ടക്കൊല: അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കത്തിച്ചു; കേസിന്റെ ശിക്ഷാ വിധി മെയ് ആറിന്

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി അടുത്ത മാസം ആറിന്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കേദൽ ജിൻസൻ രാജ കൊലപ്പെടുത്തിയെന്നാണ് കേസ്. ബന്ധുക്കളെ കൊല്ലപെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്തു. 2017 ഏപ്രിൽ എട്ടിനാണ് […]

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജൻ കൊല്ലം ഷോറൂമിൽ Realme 14T ലോഞ്ച് ചെയ്തു; മികച്ച ഫീച്ചറുകൾ താങ്ങാവുന്ന വിലയിൽ വാഗ്ദാനം ചെയ്യുന്ന Realme 14T, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്; ഇതിന് പുറമേ 16MP ഫ്രണ്ട് ക്യാമറയും 6.67 ഇഞ്ച് ഫുൾ HD സ്ക്രീനും, റിയൽമീയുടെ ലേറ്റസ്റ്റ് മോഡൽ ഫോൺ സ്വന്തമാക്കാനായി ഉടൻ തന്നെ കോൺടാക്ട് ചെയ്യൂ:- 9020 100 100

സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ആന്റ് ഹോം അപ്ലെയൻസസ് ഡീലർ ആയ ഓക്സിജന്റെ കൊല്ലം ഷോറൂമിൽ, Realme 14T സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തു. പ്രശസ്ത ഇൻഫ്ലുവൻസേഴ്സായ ഈ​ഗ്ൾ ​ഗെയ്മിങ്, റിക്കി റോഡ്ജെർ, ജി ലൈവ് ബാന്റിന്റെ ലീഡ് സിംഗർ ​ഗൗതം, […]

ഐസ് ട്രേ ‘ഐസ്’ ഉണ്ടാക്കാൻ മാത്രമല്ല വേറെയും നിരവധി ഉപയോഗങ്ങൾ ഇതിനുണ്ട്; ഐസ് ട്രേ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ

അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഫ്രിഡ്ജ്. ഇതുകൊണ്ട് അടുക്കളയിൽ പലതരം ഉപയോഗങ്ങൾ ഉണ്ട്. ഫ്രിഡ്ജിലെ ഐസ് ട്രേ ഉപയോഗിച്ച് ഐസ് ക്യൂബ് ഉണ്ടാക്കാം. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് തണുപ്പിന് വേണ്ടി ആശ്രയിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്. എന്നാൽ ഐസ് ക്യൂബുകൾ മാത്രമല്ല വേറെയും […]

സ്ത്രീധനത്തിൻ്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: തുഷാര നേരിട്ടത് അതിക്രൂര പീഡനം; അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പ്രോസിക്യൂഷൻ വാദം; വിധിയിൽ തൃപ്തിയുണ്ട്, പക്ഷേ മകൾ നേരിട്ട വേദനയ്ക്ക് ഒന്നും പകരമാകില്ലെന്നം കുടുംബം

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ തുഷാര കൊലക്കേസ് വിധിയിൽ തൃപ്തിയുണ്ടെന്ന് തുഷാരയുടെ കുടുംബം. വിധിയെ സ്വാഗതം ചെയ്തെങ്കിലും മകൾ നേരിട്ട വേദനയ്ക്ക് ഒന്നും പകരമാകില്ലെന്നായിരുന്നു കുടുംബത്തിൻ്റെ പ്രതികരണം. സ്ത്രീധനത്തിൻ്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ​ഗീതാലാലിക്കും കൊല്ലം […]

പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ടുപോയി ; പ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി പോലീസ് ; നാട്ടിൽ മീൻ വില്പന നടത്തുന്ന പ്രതി ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയുമായി അടുപ്പത്തിലായത്

തിരുവനന്തപുരം: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി പൊലീസ്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്നും തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്. വർഷങ്ങളായി കേരളത്തിലെ വിവിധയിടങ്ങളിൽ മീൻ കച്ചവടം നടത്തിവരുന്ന മലയാളം അറിയാവുന്നയാളാണ് ദാവൂദ്.  ഇൻസ്റ്റാഗ്രാം […]

കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ ടെമ്പോ ട്രാവലർ 30അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് പരിക്ക്

ഇടുക്കി: കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം 30അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഇടുക്കി മാങ്കുളം ആനക്കുളത്തിന് സമീപം വാഹനാപകടം. ആനക്കുളത്തേക്ക് വിനോദസഞ്ചാരികളുമായി പാലക്കാട് നിന്നുള്ള ടെമ്പോ ട്രാവലറാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. […]