play-sharp-fill
മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർദ്ധക്യ പെൻഷൻ തട്ടിയെടുത്ത സംഭവം ; സി.പി.എം വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു

മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർദ്ധക്യ പെൻഷൻ തട്ടിയെടുത്ത സംഭവം ; സി.പി.എം വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂർ: പായം പഞ്ചായത്തിൽ മരിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്ന വ്യാജരേഖ ചമച്ച് വാർദ്ധക്യ പെൻഷൻ തട്ടിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരാതിയെ തുടർന്ന് പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അടുത്ത ബന്ധുവുമായ സ്വപ്‌ന അശോകിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വനിതാ നേതാവിനെതിരെ ധനാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ മാതൃസഹോദരിയുടെ മകളും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ നേതാവുമായ സ്വപ്നയുടെ ഉന്നത ബന്ധം കൊണ്ടാണ് പരാതിയിൽ പൊലീസ് എഫ്.ഐ.ആർ പോലും ഇടാത്തതെന്നുവരെ ആരോപണം ഉയർന്നിരുന്നു.

സമാനമായ രീതിയിൽ ഇതേ വാർഡിലെ കുഞ്ഞിരാമൻ എന്നയാൾ മരിച്ചതിന് ശേഷവും വന്ന പണം മറ്റാരോ കൈപ്പറ്റിയിട്ടുണ്ട്. തളർവാതം വന്ന് ഏഴ് കൊല്ലമായി കിടപ്പിലായിരുന്ന തോട്ടത്താൻ കൗസു കഴിഞ്ഞ മാർച്ച് ഒൻപതിനാണ് മരിക്കുന്നത്.

കൗസു മരിച്ച വിവരം ഇവരുടെ പെൺമക്കൾ മാർച്ച് 20ന് പായം പഞ്ചായത്തിനെ അറിയിച്ചിരുന്നതുമാണ്. കൗസുവിന്റെ മകളുടെ ഭർത്താവ് ക്യാൻസർ രോഗിയായ കടുമ്പേരി ഗോപി തന്റെ പെൻഷൻ വാങ്ങാൻ ഏപ്രിലിൽ അംഗൻവാടിയിൽ എത്തിയപ്പോഴാണ് പെൻഷൻ തുക മറ്റാരോ തട്ടിയെടുത്ത വിവരം അറിയുന്നത്. ഇതേ തുടന്നാണ് പരാതി നൽകുന്നത്.

Tags :