Spread the love

കോന്നി: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടർന്നുവീണ് രണ്ടുപേർ കല്ലുകള്‍ക്കിടയില്‍ അകപ്പെട്ടു.

video
play-sharp-fill

ജാർഖണ്ഡ്, ഒറീസ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്.
പാറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.

പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂർണമായും തകർന്ന നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിറ്റാച്ചിക്കും തൊഴിലാളികള്‍ക്കും മുകളിലേയ്ക്ക് വലിയ പാറക്കല്ലുകള്‍ അടർന്നുവീഴുകയായിരുന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം പ്രയാസകരമാണ്. ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.