കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ഷീജ അനിലിന്റെ മാതാവ് പി.വി ശാന്തമ്മ നിര്യാതയായി

കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ഷീജ അനിലിന്റെ മാതാവ് പി.വി ശാന്തമ്മ നിര്യാതയായി

സ്വന്തം ലേഖിക

കോട്ടയം: നഗരസഭ പ്രതിപക്ഷ നേതാവും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ഷീജ അനിലിന്റെ മാതാവ് തിരുവഞ്ചൂർ സർപ്പപറമ്പിൽ പി.വി ശാന്തമ്മ (റിട്ട.കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരി – 74) നിര്യാതയായി.

സംസ്കാരം ഇന്ന് (ഏപ്രിൽ 26) വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ.
ഭർത്താവ് – പരേതനായ പി.എം മാധവൻ (റിട്ട. ജില്ലാ ഓഫിസർ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ) , മക്കൾ – ഷാജി , ഷൈനി, അഡ്വ.ഷീജ അനിൽ (സിപിഎം കോട്ടയം ഏരിയ കമ്മറ്റി അംഗം , ജനാതിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ) , മരുമക്കൾ – വിമല ആലപ്പുഴ , ബിനു പാലാ, പരേതനായ അനിൽകുമാർ നെടുവേലിൽ മൂലവട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group