video
play-sharp-fill

ഏഴര മാസത്തിനുശേഷം പി ടി സെവനെ കൂടിന് പുറത്തിറക്കി; കാഴ്ച നഷ്ടപ്പെട്ട കണ്ണിന് ചികിത്സ നല്‍കും

ഏഴര മാസത്തിനുശേഷം പി ടി സെവനെ കൂടിന് പുറത്തിറക്കി; കാഴ്ച നഷ്ടപ്പെട്ട കണ്ണിന് ചികിത്സ നല്‍കും

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ധോണിയില്‍ നിന്നും വനം വകുപ്പ് പിടികൂടി സംരക്ഷിച്ചു വരുന്ന പി ടി സെവനെ ഏഴര മാസത്തിനുശേഷം കൂടിന് പുറത്തിറക്കി.

ഇടതു കണ്ണിന് കാഴ്ച നഷ്ടപ്പെട്ട ആനയ്ക്ക് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായാണ് കൂടിന് പുറത്തിറക്കിയത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലാണ് ആനയെ പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തൃശ്ശൂര്‍ വെറ്റിനറി സര്‍വകലാശാലയിലെ സര്‍ജന്മാരുടെ സംഘമാണ് പി ടി സെവൻ നഷ്ടപ്പെട്ട കാഴ്ച വീണ്ടെടുക്കുന്നതായി കണ്ടെത്തിയത്. ഡോക്ടര്‍ ശ്യാം കെ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

ഇതോടെ പി ടി സെവന് നടത്താനിരുന്ന നേത്ര ശസ്ത്രക്രിയ വനംവകുപ്പ് വേണ്ടെന്ന് വെച്ചിരുന്നു. കണ്ണില്‍ നല്‍കിയിരുന്ന തുള്ളി മരുന്നുകളോടൊപ്പം, ഭക്ഷണ മാര്‍ഗവും മരുന്ന് നല്‍കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.