Spread the love

സിപിഐഎം സംസ്ഥാന സമിതി അംഗവും ഖാദി ബോർഡിൻറെ വൈസ് ചെയർമാനുമായ പി ജയരാജന്റെ കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനം വിവാദമാക്കി ബിജെപി. ജയരാജൻ ദർശനത്തിന് എത്തിയതാണെന്നും ആളുകൾ ശ്രദ്ധിച്ചതോടെ ദർശനം ഒഴിവാക്കിയെന്നുമാണ് ബിജെപിയുടെ വിമർശനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു പി ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തിയത്. ഇന്ന് ദൃശ്യങ്ങൾ പുറത്തുവന്നതോടെ പി ജയരാജൻ ക്ഷേത്ര ദർശനം നടത്തിയെന്ന വാദവുമായി ബിജെപി രംഗത്തെത്തുകയായിരുന്നു.

video
play-sharp-fill

അതേസമയം ക്ഷേത്രങ്ങളെക്കുറിച്ചും ക്രിസ്ത്യൻ ആരാധനാലയങ്ങളെക്കുറിച്ചും താൻ എഴുതുന്ന പുസ്തകത്തിൻറെ പഠനത്തിനു വേണ്ടിയാണ് എത്തിയതെന്നാണ് പി ജയരാജന്റെ വിശദീകരണം. ക്ഷേത്രത്തിലെത്തി ചുറ്റുപാടും കണ്ട ശേഷം മടങ്ങി പോവുകയായിരുന്നു. തന്റെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.