Spread the love

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണിൽ നിന്നും ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കണ്ണിൽ നടത്തിയ സർജറിയാണ് വിജയകരമായി പൂർത്തിയാക്കിയത്.

video
play-sharp-fill

കണ്‍ജക്ടിവ എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ് സർജറി നടത്തി വിരയെ നീക്കം ചെയ്തത്.

https://www.facebook.com/K.Premkumar.MLA/videos/1421161748801516/?ref=embed_video&t=8

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നടന്ന വിജയകരമായ സർജറിയെ അഭിനന്ദിച്ച് ഒറ്റപ്പാലം എംഎൽഎ അഡ്വക്കേറ്റ് പ്രേം കുമാർ രംഗത്തെത്തിയിട്ടുണ്ട്.

എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സുപ്രധാന സർജറി വിജയകരമായി പൂർത്തീകരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിനിയായ മൂന്നര വയസ്സുള്ള കുട്ടിയുടെ കണ്ണിൽ നിന്നും ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു . Conjunctiva എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ: അനിമയും, ഡോ: സിത്താരയുമടങ്ങുന്ന സംഘമാണ് സർജറി നടത്തി വിരയെ നീക്കം ചെയ്തത്. ആശുപത്രിയിൽ എത്തി ഇരുവരെയും അഭിനന്ദനങ്ങൾ അറിയിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ശ്രീ.ഷിജിൻ ജോൺ ആളൂർ സമീപം’- അഡ്വക്കേറ്റ് പ്രേം കുമാർ എംഎൽഎ