video
play-sharp-fill

ഒരു കുപ്പി വാങ്ങിയാൽ ഒരു കുപ്പി സൗജന്യം: മദ്യശാലകളിലെ ഓഫർ നാളെക്കൂടി മാത്രം: പുതിയ മദ്യനയം നിലവില്‍ വരുന്നതിനെതുടർന്ന് സ്റ്റോക്ക് തീർക്കാനൊരുങ്ങി മദ്യശാലകള്‍.

ഒരു കുപ്പി വാങ്ങിയാൽ ഒരു കുപ്പി സൗജന്യം: മദ്യശാലകളിലെ ഓഫർ നാളെക്കൂടി മാത്രം: പുതിയ മദ്യനയം നിലവില്‍ വരുന്നതിനെതുടർന്ന് സ്റ്റോക്ക് തീർക്കാനൊരുങ്ങി മദ്യശാലകള്‍.

Spread the love

ലക്നൗ: സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വരുന്നതിനെതുടർന്ന് സ്റ്റോക്ക് തീർക്കാനൊരുങ്ങി മദ്യശാലകള്‍. ഇതിന്റെഭാഗമായി ഒരുകുപ്പി മദ്യം വാങ്ങിയാല്‍ ഒരുകുപ്പി തികച്ചും സൗജന്യം.

ഈ ഓഫർ സ്റ്റോക്ക് തീരും വരെമാത്രം.
നോയിഡയിലെ മദ്യശാലകളിലാണ് ഗംഭീര ഓഫർ നല്‍കുന്നത്. നിലവിലെ സ്റ്റോക്കുകള്‍ വിറ്റുതീർക്കാനാണ് ഓഫർ നല്‍കിയതെന്നാണ് റിപ്പോർട്ട്. എല്ലാ ബ്രാൻഡുകള്‍ക്കും ഓഫർ ഉണ്ടാവും.

മാർച്ച്‌ 31ന് മുമ്പ് വില്‍ക്കാതെ ശേഷിക്കുന്ന മദ്യം മുഴുവൻ എക്സൈസ് ഏറ്റെടുക്കും. അത് തങ്ങള്‍ക്ക് വൻ നഷ്ടമുണ്ടാക്കും എന്നുകണ്ടാണ് ഇത്തരമൊരു ഓഫർ നല്‍കാൻ മദ്യശാലകള്‍ തയ്യാറായത്. മദ്യത്തിനൊപ്പം ബിയറിയും വൈനിനും ഓഫറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില വില്‍പ്പനശാലകളില്‍ ഗംഭീര വിലക്കുറവുമുണ്ട്. ഓഫർ പ്രഖ്യാപിച്ചതോടെ മദ്യശാലകള്‍ക്കുമുന്നില്‍ വൻ തിരക്കാണ്. പലരും ജോലിക്കുപോകാതെ കടംവാങ്ങിച്ചും കുപ്പികള്‍ വാങ്ങിക്കൂട്ടാനുളള തിരക്കിലാണ്.

മുസാഫർനഗറില്‍ മദ്യംവാങ്ങാനെത്തിയവരുടെ തിരക്ക് അനിയന്ത്രിതമായതോടെ പൊലീസിനെ വിളിക്കേണ്ടിവന്നു. വില്‍പ്പന ഇതുപോലെ മുന്നോട്ടുപോയാല്‍ മാർച്ച്‌ 31ന് മുമ്പുതന്നെ നിലവിലുള്ള സ്റ്റോക്കുകള്‍ മുഴുവൻ വിറ്റുതീരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോള്‍തന്നെ പലയിടങ്ങളിലും മുന്തിയ ഇറങ്ങള്‍ കിട്ടാനില്ല.

നിലവിലെ മദ്യനയത്തില്‍ കാതലായ മാറ്റമാണ് അടുത്തമാസംമുതല്‍ ഉണ്ടാവുന്നത്. ബിയറും വിദേശമദ്യവും ഒരുമിച്ച്‌ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും സർക്കാർ മുന്തിയ പരിഗണന നല്‍കുന്നത്. അതോടെ നിലവിലെ വില്‍പ്പനശാലകളുടെ എണ്ണം കുറഞ്ഞേക്കും എന്നാണ് കരുതുന്നത്.