
ഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നേരെ വെടിവെയ്പ്പ്.
പോലീസ് ആണ് പ്രതിക്ക് നേരെ വെടിയുതിർത്തത്. കസ്റ്റഡിയില്‍ നിന്നും രക്ഷപെടാൻ ശ്രമിക്കവെയാണ് പ്രതിക്ക് നേരെ വെടിവെപ്പുണ്ടായത്.
വെടിവെപ്പില്‍ കാലിന് പരിക്കേറ്റ പ്രതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഓണ്‍ലൈൻ ടാക്സി ഡ്രൈവർ ബബ്ലൂവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മകളെ കാണാനില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട പെൺകുട്ടിയിട്ട് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുന്നത്. രാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഓണ്‍ലൈൻ ടാക്സി ഡ്രൈവറായ ബബ്ലൂ അറസ്റ്റിലായത്.
ഡല്‍ഹിയിലെ മെഹ്‌റോളി വനമേഖലയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തതായാണ് പോലീസ് പറഞ്ഞത്.
പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെ ഇയാള്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപെടാൻ ശ്രമിക്കുകയും പോലീസ് കാലിന് വെടിവെച്ച് പിടികൂടുകയുമായിരുന്നു.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം പ്രദേശത്ത് വലിയ ഞെട്ടലും പ്രതിഷേധവും സൃഷ്ടിച്ചിട്ടുണ്ട്.







