play-sharp-fill
ഓപ്പറേഷൻ ഷവർമ : സംസ്ഥാനത്ത് അനധികൃത ഷവര്‍മ വില്പന ; 366 കടകൾ അടച്ച് പൂട്ടി ; 85,62,600 രൂപ പിഴ ഈടാക്കി ; 11,302 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

ഓപ്പറേഷൻ ഷവർമ : സംസ്ഥാനത്ത് അനധികൃത ഷവര്‍മ വില്പന ; 366 കടകൾ അടച്ച് പൂട്ടി ; 85,62,600 രൂപ പിഴ ഈടാക്കി ; 11,302 സ്ഥാപനങ്ങളിൽ പരിശോധന നടത്തി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനത്തെ ഷവർമ നിർമാണ, വിതരണ, വില്പന സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയെ തുടർന്ന് 366 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.

85,62,600 രൂപ പിഴ ഈടാക്കി. ആകെ 11,302 പരിശോധനകളാണ് നടത്തിയത്. ന്യൂനത കണ്ടെത്തിയ 2256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 2889 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിംഗ് നോട്ടീസും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേഷൻ ഷവർമ എന്ന പേരില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി ഷവർമയുടെയും ഷവർമ നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെയും 388 സാമ്ബിളുകള്‍ ശേഖരിച്ചു പരിശോധിച്ച ശേഷമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന 366 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വയ്പിച്ചത്.

ഈ സാമ്പത്തിക വർഷത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളിലായി 512 പരിശോധനകള്‍ നടത്തി. 56 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷൻ നോട്ടീസും 108 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിംഗ് നോട്ടീസും നല്‍കി. 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു.

അനധികൃത ഷവർമ നിർമാണ, വില്പനയുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്‍റ് ബി. രാജീവ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നല്‍കിയ നിവേദനത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.