ഓപ്പറേഷൻ സൗന്ദര്യ; പരസ്യവാചകങ്ങളിലടിമപ്പെട്ട് കേരളജനത ദിനംപ്രതി ഉപയോ​ഗിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളെന്ന് കണ്ടെത്തൽ; 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 ഇടത്തും അനധികൃത വില്പന; കർശന നടപടിയെന്ന് അധികൃതർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയെന്ന പേരിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കേരളത്തിൽ ദിനംപ്രതി വിൽക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത സൗന്ദര്യവർധക വസ്തുക്കളാണെന്ന് കണ്ടെത്തൽ. ഡ്രഗ് കൺട്രോൾ ഇന്റലിജന്റ്സ് സംസ്ഥാനത്ത് 53 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 17 ഇടത്തും സൗന്ദര്യവർധക വസ്തുക്കൾ അനധികൃതമായി വിൽക്കുന്നതായി കണ്ടെത്തി.

വൻപാർശ്വഫലമുള്ള ഫേസ് ക്രീമുകളുൾപ്പടെ പിടിച്ചെടുത്തത്. ഇതിൽ പലതും യുവതീ,യുവാക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവയാണെന്ന് പറയുന്നു. ഡ്രഗ് കൺട്രോൾ ഇൻറലിജൻസ് നടത്തിയ പരിശോധനയിൽ നാല് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യവർധക വസ്തുക്കളാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിച്ചെടുത്തതിൽ പലതും വൻ പാർശ്വഫലങ്ങളുള്ള ക്രീമുകളാണ്. ഇതേതുടർന്ന് പരിശോധന കർശനമാക്കാൻ സംസ്ഥാന ഡ്രഗ് കൺട്രോളർ ഇന്റലിജൻസിന്റെ തീരുമാനിച്ചു.

നിലവിൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന ക്രീമുകൾ പലതും പാർശ്വഫലങ്ങൾ കാരണം വിദേശ രാജ്യങ്ങളിൽ നിരോധിച്ചവയാണ്. പരസ്യവാചകങ്ങളിപ്പെട്ട് മുഖത്ത് എന്തും വാരിത്തേക്കുന്നവരാണ് ഇത്തരം​ ക്രീമുകളുടെ ഇരകളാകുന്നത്.