കോട്ടയം ജില്ലയിൽ നാളെ (22-02-2023) രാമപുരം,തീക്കോയി,അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (22-02-2023) രാമപുരം,തീക്കോയി,അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (22-02-2023) രാമപുരം,തീക്കോയി,അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ LT ലൈനിൽ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 8:30 AM മുതൽ 5:30 PM വരെ കുറിഞ്ഞി പ്ലൈവുഡ്, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി എന്നീ ട്രാൻസ്ഫോർമറുകൾ ഓഫായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 8 :30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

3) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുഴിവേലിപ്പടി . പരിപ്പ് പ്രദേശങ്ങളിൽ രാവിലെ 9-30 മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും.

4) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൂട്ടുമ്മേൽ ചർച്ച് ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 മണി വരെയും പാലാക്കുന്നേൽ , അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും .

5) അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടക്കേടം ടവർ, വടക്കേടം, പോളിടെക്നിക് എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും’ ‘

6) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാഞ്ഞമല, ചരള, പൂവരണി അമ്പലം ഭാഗം, മൂലേത്തുണ്ടി, കുമ്പാനി, മീനച്ചിൽ കാവ്, മീനച്ചിൽ പള്ളി, എംഎൽഎ റോഡ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

7) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇറഞ്ഞാൽ, ചായക്കടപ്പടി, തുണ്ടം, മുരിങ്ങോട്ടുപടി, കൊശമറ്റം കവല, പറമ്പുഴ, മൗണ്ട് കാർമ്മൽ, എലിപ്പുലിക്കാട്, ഗുരുമന്ദിരം, അസിസി, കീഴിക്കുന്ന്, റബ്ബർ ബോർഡ്‌ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

8) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പങ്കിപ്പുറം no1, no2, ഏലംകുന്നു എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00am മുതൽ വൈകുന്നേരം 5 മണി വരെയും.. വഴീപ്പടി,കാടഞ്ചിറ, പുളിയാൻ കുന്ന് എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9:00am മുതൽ 4:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.