നഷ്ടമായ പണം തിരികെ കിട്ടിയില്ല  അതേ ഓൺലൈൻ തട്ടിപ്പ് നടത്തി, പാലക്കാട് യുവാവ് അറസ്റ്റിൽ

നഷ്ടമായ പണം തിരികെ കിട്ടിയില്ല അതേ ഓൺലൈൻ തട്ടിപ്പ് നടത്തി, പാലക്കാട് യുവാവ് അറസ്റ്റിൽ

 

പാലക്കാട്: വടക്കാഞ്ചേരിയിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ .കോഴിക്കോട് ഫറോക്ക് കരുവൻതുരുത്തി സ്വദേശി സുജിത്തിനെ (34) ആണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയിൽ നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓൺലൈൻ തട്ടിപ്പിലൂടെ സുജിത്തിന്1.40 രൂപ നഷ്ടമായിരുന്നു. ഇതേ തുടർന്നാണ് സുജിത്ത് അതേ രീതിയിൽ തട്ടിപ്പ് നടത്തിയത്. പണം നഷ്ടമായ യുവതി പോലീസിൽ പരാതി ബോധിച്ചതിനെ തുടർന്നാണ് തട്ടിപ്പ്  നടത്തിയ ആളെ കണ്ടെത്തിയത് .

വർക്ക് ഫ്രം ഹോം എന്ന പേരിൽ സമൂഹമാധ്യമത്തിൽ വന്ന പരസ്യം കണ്ടു പണം നല്‍കിയ യുവതിയാണ്   തട്ടിപ്പിനിരയായത്. ഉത്തരേന്ത്യന്‍ സംഘവും തട്ടിപ്പിനു പിന്നിലുണ്ടെന്നു പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group