video
play-sharp-fill

മകന്റെ പഠനത്തിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വിദ്യാർത്ഥിയുടെ പിതാവ് ; അറുപതുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി : വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മറ്റൊരു വിദ്യാർത്ഥിയുടെ സഹോദരനെതിരെയും പരാതി

മകന്റെ പഠനത്തിനായുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വിദ്യാർത്ഥിയുടെ പിതാവ് ; അറുപതുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി : വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മറ്റൊരു വിദ്യാർത്ഥിയുടെ സഹോദരനെതിരെയും പരാതി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻപഠനത്തിനായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച പിതാവിന്റെ മുൻകൂർ ജാമ്യം തള്ളി.മകന്റെ സ്‌കൂൾ ഓൺലൈൻ ക്ലാസ് നടക്കുന്ന സ്‌കൂൾ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്കാണ് അറുപതുകാരനായ പരപ്പനങ്ങാടി മൂച്ചിക്കൽ സ്വദേശി ഉമ്മർ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്.

സംഭവത്തിൽ വള്ളിക്കുന്ന് അരിയല്ലൂരിലെ സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപിക പരാതി നൽകിയതോടെ കേസിൽ ഒളിവിൽ കഴിയുന്ന അറുപതുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. കഴിഞ്ഞ ജൂലൈ 31നാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇതേ സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവാണ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ചിത്രം അയച്ചത്. ഗ്രൂപ്പിലെ മറ്റൊരു കുട്ടിയുടെ പതിനേഴുകാരനായ സഹോദരൻ വീഡിയോ ചിത്രം സ്‌ക്രീൻ വീഡിയോ റെക്കോർഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

നേരത്തെ കുറ്റിപ്പുറത്തും, പരപ്പനങ്ങാടിയിലും വേങ്ങരയിലുമാണ് ഇത്തരത്തിൽ ഓൺലൈൻ ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തത്.ഈ മൂന്നു സംഭവങ്ങളിലും പൊലീസ് കേസെടുത്തിരുന്നു.

ഇത്തരം സംഭവങ്ങളിൽ ഐ.ടി ആക്ടിന് പുറമെ പോക്‌സോ വകുപ്പുകളുംകൂടി ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കുട്ടികൾകൂടി ഉൾപ്പെടുന്ന ഗ്രൂപ്പായതിനാലാണിത്.

Tags :