ഒരു ലക്ഷം കൊടുത്താൽ മൂന്നു ലക്ഷം ലഭിക്കും..! നാഗമ്പടത്തെ ജുവൽ ഹോംസിനെ കള്ളനോട്ടടി കേന്ദ്രമാക്കി സജി; കോട്ടയത്ത് ഇതുവരെ വിതരണം ചെയ്തത് പത്തു ലക്ഷത്തിലേറെ രൂപയെന്നു റിപ്പോർട്ട്

ഒരു ലക്ഷം കൊടുത്താൽ മൂന്നു ലക്ഷം ലഭിക്കും..! നാഗമ്പടത്തെ ജുവൽ ഹോംസിനെ കള്ളനോട്ടടി കേന്ദ്രമാക്കി സജി; കോട്ടയത്ത് ഇതുവരെ വിതരണം ചെയ്തത് പത്തു ലക്ഷത്തിലേറെ രൂപയെന്നു റിപ്പോർട്ട്

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: തിരുവല്ലയിൽ കള്ളനോട്ടുമായി പിടിയിലായ പ്രതി സാബു കോട്ടയം ജില്ലയിൽ ഇരുപത് ദിവസം കൊണ്ട് അച്ചടിച്ചു വിതരണം ചെയ്തത് പത്തു ലക്ഷത്തോളം രൂപയെന്നു റിപ്പോർട്ട്. 200, 500, 2000 രൂപ നോട്ടുകളാണ് പ്രതി വ്യാപകമായി അച്ചടിച്ചു വിതരണം ചെയ്തിരുന്നതെന്നാണ് തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

നാഗമ്പടം ജുവൽ ഹോംസിന്റെ ഫ്‌ളാറ്റിലാണ് പ്രതി കള്ളനോട്ട് അച്ചടിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ പത്തു ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ഇയാൾ ജില്ലയിൽ വിതരണം ചെയ്തതായാണ് പൊലീസിനു സൂചന ലഭിച്ചിരിക്കുന്നത്. ഇയാൾ ജില്ലയിൽ നടത്തിയ ഇടപാടുകൾ സംബന്ധിച്ചു ജില്ലാ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാമ്പറമ്പിൽ വീട്ടിൽ സജിയെ(38)യെയാണ് തിരുവല്ല ഡിവൈ.എസ്.പി ടി.രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

200, 500, 2000 രൂപയുടെ നോട്ടുകളാണ് പ്രതി അച്ചടിച്ചിരുന്നത്. നോട്ട് ആദ്യം സ്‌കാൻ ചെയ്യുകയാണ് ചെയ്യുന്നത്. തുടർന്നു, 70 ജി.എസ്.എം പ്ലാറ്റിനം പേപ്പറിൽ പ്രിന്റ് ചെയ്തെടുക്കും. തുടർന്ന്, ഈ നോട്ടുകൾ മിഷ്യൻ ഉപയോഗിച്ച് അതീവ സൂക്ഷ്മതയോടെ മുറിച്ചെടുക്കും. ഇത്തരത്തിൽ പ്രിന്റ് ചെയ്തെടുക്കുന്ന നോട്ടുകൾ ഒറ്റ നോട്ടത്തിൽ വ്യാജനാണെന്നു തോന്നില്ല. ഇതാണ് പ്രതി കള്ളനോട്ടടിക്കായി ഉപയോഗിച്ചിരുന്നത്.

ഒരു ലക്ഷം രൂപ മുടക്കിയാൽ മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ട് നൽകുമെന്നാണ് സജിയുടെ വാഗ്ദാനം. ഇത്തരത്തിൽ ജില്ലയിൽ ഏകദേശം പതിനഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് ഇയാൾ സ്വയം അച്ചടിച്ച് വിതരണം ചെയ്തതായാണ് പൊലീസിനു സൂചന ലഭിക്കുന്നത്. അഞ്ചു ലക്ഷം രൂപ ഇയാൾക്കു ലഭിച്ചതായി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ പലരിൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിൽ, പതിനഞ്ചു ലക്ഷത്തോളം രൂപയുടെ കണ്ണനോട്ട് ഇവരുടെ കൈകളിൽ എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. സജി പണം നൽകിയ ആളുകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി പണം തിരികെ പിടിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പൊലീസ് ആലോചിക്കുന്നത്. പണം കൈപ്പറ്റിയവരെയും കേസിൽ പ്രതി ചേർത്തേക്കും.

30000 രൂപ വാടകയിലാണ് സജി ജുവൽ ഹോംസിന്റെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ഈ മാസം നാലിനാണ് ഇവിടെ ഇയാൾ വാടകയ്ക്ക് വന്നതെന്നാണ് പൊലീസ് പറയുന്നത്. തിരുവല്ലയിലെ ഹോം സ്‌റ്റേയിൽ നിന്നും കള്ളനോട്ട് പിടികൂടിയതിനു പിന്നാലെയാണ് ഇയാളെ തിരക്കി തിരുവല്ല പൊലീസ് വീണ്ടും എത്തിയത്. തുടർന്നാണ് പ്രതിയെ പൊലീസ് ജുവൽ ഹോംസിൽ നിന്നും പിടികൂടിയത്.