രാജീവ് ഗാന്ധി കോംപ്ലക്സിൻ്റെ ഭംഗി നഷ്ടപ്പെടും; തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് കെട്ടിടം പണിയില്ലന്ന് ശപഥം ചെയ്ത് കോട്ടയം നഗരസഭ  ; അഞ്ചു വർഷത്തിനിടെ തിരുനക്കരയുടെ നൂറ് മീറ്റർ ചുറ്റളവിൽ  നടന്നത് മൂന്ന് കൊലപാതകം; 19 പിടിച്ചുപറി, ഒൻപത് കൊലപാതക ശ്രമം; എന്നിട്ടും നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ വേണ്ടെന്ന് നേതാക്കന്മാർ

രാജീവ് ഗാന്ധി കോംപ്ലക്സിൻ്റെ ഭംഗി നഷ്ടപ്പെടും; തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് കെട്ടിടം പണിയില്ലന്ന് ശപഥം ചെയ്ത് കോട്ടയം നഗരസഭ ; അഞ്ചു വർഷത്തിനിടെ തിരുനക്കരയുടെ നൂറ് മീറ്റർ ചുറ്റളവിൽ നടന്നത് മൂന്ന് കൊലപാതകം; 19 പിടിച്ചുപറി, ഒൻപത് കൊലപാതക ശ്രമം; എന്നിട്ടും നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ വേണ്ടെന്ന് നേതാക്കന്മാർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനവും നഗരത്തിലെ ഭരണാധികാരികൾ ജോസ്‌കോ ഗ്രൂപ്പിന് അടിയറവ് വച്ചു . പൊലീസ് സ്റ്റേഷൻ നിർമ്മിക്കുന്നതിനായി രാജകുടുംബം നൽകിയ സ്ഥലമാണ് ഇപ്പോൾ കാലങ്ങളായി മാറി മാറി വരുന്ന നഗരസഭ അധികൃതർ ജോസ്‌കോ ജുവലറി ഗ്രൂപ്പിന് അടിയറവ് വച്ചത്. ഇവിടെ മറ്റൊരു കെട്ടടവും വരാതിരിക്കേണ്ടത് ജോസ്‌കോയുടെ മാത്രം ആവശ്യമാണ്. തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് കെട്ടിടം പണിതാൽ ജോസ്കോ ജൂവലറി ഇരിക്കുന്ന രാജീവ് ഗാന്ധി കോംപ്ളക്സിൻ്റെ മുകൾ നിലയും പണിയേണ്ടി വരും, ധാരാളം വ്യാപാര സ്ഥാപനങ്ങൾ ഇവിടെ വരും,  ഇവിടെയെത്തുന്ന വാഹനങ്ങൾ ജോസ്കോയുടെ മുന്നിൽ പാർക്ക് ചെയ്യും,, ഇതൊഴിവാക്കാനാണ് കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കുമായിരുന്നിട്ടും ജോസ്കോയുടെ മുകളിലേക്കും, പോലീസ് സ്റ്റേഷൻ മൈതാനത്തും കെട്ടിടം പണിയാൻ നഗരസഭ തയ്യാറാകാത്തത്.

കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയുടെ നൂറ് മീറ്റർ ചുറ്റളവിൽ  കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മാത്രം  നടന്നത് മൂന്നു കൊലപാതകങ്ങളാണ്. തിരുനക്കരയ്ക്കു പുറത്ത് നിരവധി കൊലപാതകങ്ങൾ വേറെയും നടന്നിട്ടുണ്ട്. സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്ന കോട്ടയം നഗരം പോലെ മറ്റൊരു സ്ഥലം  വേറെ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. ഇത് കൂടാതെ തിരുനക്കര നഗരമധ്യത്തിൽ 19 പിടിച്ചുപറികേസുകളും, ഒൻപത് വധശ്രമക്കേസുകളും നടന്നിട്ടുണ്ട് എന്നത് കൂടി ചേർത്തു വായിക്കുമ്പോഴാണ് കോട്ടയം നഗരം ക്രിമിനൽ സംഘങ്ങളുടെ താവളമാണ് എന്നതു വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ൽ നിലവിൽ കോടിമതയിലുള്ള വെസ്റ്റ് പോലീസ് സ്റ്റേഷൻ നഗരമധ്യത്തിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട്  തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കിയിരുന്നു.   ഈ കത്ത് പരിശോധിച്ച മുഖ്യമന്ത്രി , അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തി. തുടർന്ന്  സംസ്ഥാന പൊലീസ് മേധാവി വെസ്റ്റ് പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു മാറ്റി സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുവാൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക്  നിർദേശവും നൽകിയിരുന്നു.  അനുയോജ്യമായ സ്ഥലം കണ്ടെത്തി, പൊലീസ് സ്‌റ്റേഷൻ നഗരമധ്യത്തിലേയ്ക്കു തന്നെ മാറ്റാനായിരുന്നു നിർദേശം. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഈ നിർദേശം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.

കോട്ടയം നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷൻ വരണമെന്ന് താല്പര്യമില്ലാത്ത ഭരണവർഗം തന്നെയാണ് ഇതിന്  എതിരു നിൽക്കുന്നത്. ഇവർക്കൊക്കെ നാട്ടിൽ ക്രമസമാധാനം നടപ്പിലാക്കുന്നതിനേക്കാളും  താല്പര്യം മുതലാളിയെ സന്തോഷിപ്പിക്കലാണ്. പൊലീസ് സ്റ്റേഷൻ മൈതാനത്ത് നിലവിൽ വിശാലമായ സ്ഥലം കിടപ്പുണ്ട്.ഇവിടം രാഷ്ട്രീയ പാർട്ടികൾക്ക് സമ്മേളനം നടത്താൻ കൊടുക്കുകയാണ് ഇപ്പോൾ. ഈ സ്ഥലത്ത് നഗരസഭ ഷോപ്പിംങ് കോംപ്ലക്‌സ് നിർമ്മിക്കുകയും, ഇതിൽ ഒരു ഭാഗം നഗരസഭ തന്നെ പൊലീസ് സ്റ്റേഷനാക്കാൻ കൈമാറിയാൽ മതിയാകും. എന്നാൽ, ഇതിനു പോലും തയ്യാറാകാതെ നഗരസഭ ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഒളിച്ചു കളിക്കുകയാണ്.

മുഖ്യമന്ത്രിയും , അഭ്യന്തര മന്ത്രിയുമൊക്കെ കോട്ടയത്ത് നിന്ന് ഉണ്ടായിട്ടും ഇവരൊന്നും   ഇക്കാര്യത്തിൽ വേണ്ടത്ര താല്പര്യം കാണിച്ചിട്ടില്ലന്നതാണ് യാഥാർത്ഥ്യം