
സ്വന്തം ലേഖിക
കോട്ടയം: ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി, സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ഓഗസ്റ്റ് 22, ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ സൗജന്യ ഫൈബ്രോ സ്കാനിങ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
നിങ്ങളുടെ കരൾ സുരക്ഷിതമാണോ എന്നും കരൾ വീക്കം കൊണ്ടുണ്ടാവുന്ന ഫൈബ്രോസിസ് അഥവാ ടിഷ്യൂ പാടുകൾ ഉണ്ടോയെന്നറിയുന്നതിനും സിറോസിസിന്റെ തുടക്കമാണോ എന്ന് കണ്ടെത്തുന്നതിനും ഫൈബ്രോ സ്കാൻ സഹായകരണമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത ശൈലി, വ്യായാമക്കുറവ്, പ്രമേഹം,കൊളെസ്ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗവസ്ഥ ഉള്ളവർ എന്നിവർകൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. സ്കാനിംഗിന് ശേഷം കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിലെ ഉദരരോഗം വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മിതമായ നിരക്കിലും പ്രത്യേക അനുകൂല്യങ്ങളോട്കൂടിയും തുടർചികിത്സ ലഭ്യമാണ്
ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190







