
ഓണം സ്പെഷ്യൽ ഡ്രൈവ് ; ഓണത്തിന് വില്പനക്കായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി മുൻ വിഗ്രഹമോഷ്ടാവ് അറസ്റ്റിൽ ; വെള്ളുത്തുരുത്തി സ്വദേശിയായ 58 കാരനെ പിടികൂടി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം
സ്വന്തം ലേഖകൻ
കോട്ടയം : ഓണത്തിന് വില്പന നടത്തുവാനായി അന്യ സംസ്ഥാനത്ത് നിന്നും എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി വെള്ളുത്തുരുത്തി അനിൽ കുമാർ (58 ) നെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻ സ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. വെള്ളുത്തുരുത്തിയിൽ ഇയാൾ താമസിക്കുന്ന വീടിന്റെ അലമാരയുടെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ വ്യാപക തിരച്ചിലിലാണ് പ്രതി പിടിയിലായത് .
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കസ്റ്റഡിയിലായിട്ടും കഞ്ചാവ് വാങ്ങുവാൻ ആളുകൾ ഇയാളുടെ ഫോണിലേക്ക് വിളിക്കുന്നു ണ്ടായിരുന്നു. പ്രതിയുടെ പേരിൽ വിഗ്രഹമോഷണമടക്കം നിരവധി കേസുകൾ കോട്ടയത്തെവിവിധ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. നാട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു എക്സൈസ് നടപടി.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി ജി , അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോദ് കെ.ആർ. , രാജേഷ് S , നൗഷാദ് എം , പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ് , അരുൺ മോഹൻ സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ, വിനോദ് കുമാർ വി, അജു ജോസഫ് വനിത സിവിൽ എക്സൈസ് ഓഫീസർ സബിത കെ വി എന്നിവർ പങ്കെടുത്തു