സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023ലെ തിരുവോണ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്. അനിൽകുമാർ, ഭാഗ്യക്കുറി ഏജന്റുമാരായ സി. സെൽവൻ, ചെല്ലപാണ്ഡ്യൻ, ശശി തുരുത്തുന്മേൽ, യൂണിയൻ ഭാരവാഹി സന്തോഷ് കല്ലറ, ജില്ലാ ഭാഗ്യക്കുറി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 25 കോടി രൂപയാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുകോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ 20 പേർക്ക് നൽകും. നാലാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 20നാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ്.