കോട്ടയം പാമ്പാടിയിൽ അപകടം ; നിയന്ത്രണം തെറ്റിയ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി ; ആറ് പേർക്ക് പരിക്ക് ; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : പാമ്പാടി വെള്ളൂരിൽ പെട്രോൾ ടാങ്കർ തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറി അപകടം. 6 പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
പാമ്പാടി വെള്ളൂർ പി ടി എം സ്കൂളിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം പൊൻകുന്നം ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വന്ന പെട്രോൾ ടാങ്കർ നിയന്ത്രണം തെറ്റി ലോറി റോഡിനു മറുവശത്തുള്ള തട്ടുകടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തട്ടുകട 5 മീറ്ററോളം തെന്നിമാറി കട ഉടമ. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പാടി പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
Third Eye News Live
0