ഫോൺ ഓഫാകുമോയെന്ന പേടി വല്ലാതെ അലട്ടുന്നുണ്ടോ ?സ്വന്തം ശരീരത്തിലെ അവയവം പോലെ മൊബൈലിനെ കരുതുന്നുണ്ടോ? എങ്കിൽ ‘നോമോഫോബിയ’ എന്ന പ്രശ്നം നിങ്ങള്‍ക്കും ഉണ്ടായേക്കാം.! അറിയാം ഈ അവസ്ഥയെകുറിച്ച്
സ്വന്തം ലേഖകൻ
ദില്ലി: ഫോൺ ഓഫാകുമോയെന്ന പേടി വല്ലാതെ അലട്ടുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കൊരു പ്രശ്നമുണ്ട്. ‘നോമോഫോബിയ’ എന്നാണതിന്റെ പേര്. ഫോണില്ലാതെ ജീവിക്കാനാകാത്ത ഒരു തലമുറ നേരിടുന്ന മാനസിക പ്രശ്നമാണിത്. കൗണ്ടർ പോയിന്റ് റിസർച്ചും ഓപ്പോയും ചേർന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ നാലിൽ മൂന്ന് പേരും ‘നോമോഫോബിയ’യുടെ ഇരകളാണ്.
ഇക്കൂട്ടർക്കെല്ലാം ഫോണുമായി അകലുക എന്നത് നല്ല പേടിയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തെ സ്മാർട്‌ഫോൺ ഉപഭോക്താക്കളിൽ 72 ശതമാനം പേരും ഫോണിലെ ബാറ്ററി 20 ശതമാനമോ അതിൽ താഴെയോ ആയാൽ ആശങ്ക അനുഭവിക്കുന്നവരാണ്.ബാറ്ററി ചാർജ് എങ്ങാനും തീർന്ന് ഫോൺ ഓഫായാൽ സമ്മർദ്ദം അനുഭവിക്കുന്നവരാണ് 65 ശതമാനം പേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘നോമോഫോബിയ: ലോ ആങ്‌സൈറ്റി കൺസ്യൂമർ സ്റ്റഡി’ എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത്തരമൊരു അവസ്ഥയെ കുറിച്ച് പറയുന്നത്. ഓപ്പോയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഠനം നടത്തിയത്. റിപ്പോർട്ടിന് വേണ്ടി പ്രതികരിച്ചവരിൽ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനും നേരം പോക്കിനും വേണ്ടിയാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. 65 ശതമാനം ആളുകൾ ഫോൺ ഉപയോഗം കുറച്ചിരിക്കുന്നത് ഫോൺ ബാറ്ററി കുറയാതിരിക്കാനാണ്. 81 ശതമാനം പേരും സാമൂഹ മാധ്യമങ്ങളുടെ ഉപയോഗം ബാറ്ററി ചാർജ് നിലനിർത്തുന്നതിനായി നിയന്ത്രിക്കുന്നുണ്ട്.