
സ്വന്തം ലേഖകൻ
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് കമ്പനി അതിന്റെ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നത് അതിന്റെബ് ചീഫ് എക്സിക്യൂട്ടിവ് ഡോ.റിനു മറിയം തോമസിന്റെ നേതൃത്വത്തിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടർ കൂടിയാണ് റിനു തോമസ്.
എന്നാൽ മൂന്നുമാസങ്ങൾക്ക് മുമ്ബ് തന്നെ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പനിയിൽ നിന്നും തട്ടിയെടുത്ത പണവുമായി വിദേശത്തേക്ക് കടക്കാനും പിന്നീട് പാപ്പര്‍ ഹരജി ഫയല്‍ ചെയ്തത് രക്ഷപ്പെടാനായിരുന്നു നീക്കം. കമ്പനി തകരുമ്പോൾ ഉണ്ടാവുന്ന കേസുകളില്‍നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് മൂന്നുമാസം മുമ്പ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് നീക്കിയത്.
എം.ബി.ബി.എസും പി.ജിയും കഴിഞ്ഞ റിനു തിരുവല്ല പുഷ്പഗിരിയിലും ജോലി ചെയ്തിരുന്നു. ഇവിടുത്തെ ഡോക്ടര്‍മാരും സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
21ഓളം വ്യാജ കമ്പനികളാണ് മൂന്നു പെണ്മക്കളും ചേര്‍ന്ന് രൂപീകരിച്ചത്. ബാങ്കിങ് ഇതര സ്ഥാപനം നിക്ഷേപം സ്വീകരിച്ചതിന് റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം 2014ല്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതേതുടർന്ന് കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയാണ് പിന്നീട് പ്രവര്‍ത്തിച്ചത്.
കൂലിപ്പണിക്കാരെന്റ മുതല്‍ ജോലിയില്‍നിന്ന് വിരമിച്ചവരുടെ വരെ പണമുണ്ട്. സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത് റിസര്‍വ് ബാങ്ക് നിയന്ത്രിച്ചതോടെയാണ് തകര്‍ച്ച പൂര്‍ണമായത്.
പിന്നീട് ചതിയിലൂടെ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കോവിഡ് കാലത്ത് മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ പലിശ കുറച്ചപ്പോള്‍ പോപുലര്‍ ഫിനാന്‍സ് കുറച്ചിരുന്നില്ല. 12 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്ത്







