രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 600ലേക്ക്;  ജനുവരി 31 വരെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍;  എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം; ലോക്ക്ഡൗൺ ഭീതിയിൽ ജനങ്ങൾ

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 600ലേക്ക്; ജനുവരി 31 വരെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍; എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം; ലോക്ക്ഡൗൺ ഭീതിയിൽ ജനങ്ങൾ

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 600 ലെത്തിയ സാഹചര്യത്തിൽ ജനുവരി 31 വരെ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിവാര്യമെങ്കില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കേന്ദ്ര നിര്‍ദ്ദേശമുണ്ട് .നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച്‌ ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോ​ഗികള്‍ ഉള്ളത് ഡല്‍ഹിയിലാണ്.

കേരള, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിലും മധ്യപ്രദേശിലും നിലവില്‍ രാത്രികാല കര്‍ഫ്യൂ ഉണ്ട്.

കഴിഞ്ഞ ദിസമാണ് ഹിമാചലില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പബ്ബുകളിലും റസ്‌റ്റോറന്റുകളിലും പ്രവേശനം പകുതി മാത്രമാക്കി.

ഡല്‍ഹിയടക്കം പല സംസ്ഥാനവും ക്രിസ്‌മസ്‌ ആഘോഷം ഒഴിവാക്കിയിരുന്നു. കര്‍ണാടകയിലടക്കം പുതുവത്സരാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങള്‍ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദം മുന്നറിയിപ്പ് നല്‍കുന്നത്.