ഇന്ത്യയിലെ വാർദ്ധക്ക്യ പരിപാലന കേന്ദ്രങ്ങൾക്ക് അംഗീകാരവുമായി എസ്. ഡബ്ല്യൂ. ഐ. ഐ

ഇന്ത്യയിലെ വാർദ്ധക്ക്യ പരിപാലന കേന്ദ്രങ്ങൾക്ക് അംഗീകാരവുമായി എസ്. ഡബ്ല്യൂ. ഐ. ഐ

സ്വന്തം ലേഖകൻ

കോട്ടയം: ഇന്ത്യയിലെ വാർദ്ധക്യ പരിപാലന കേന്ദ്രങ്ങൾക്ക് വിദേശ മാതൃകയിൽ ഗുണനിലവാര സൂചിക നൽകുവാൻ സ്റ്റാൻഡേർഡ് വൈസ് ഇന്റർനാഷണൽ ഇന്ത്യ (എസ്.ഡബ്യു.ഐ.ഐ). വാർദ്ധക്യ പരിപാലന കേന്ദ്രങ്ങളെ ആശ്രയിക്കുന്ന വൃദ്ധമാതാപിതാക്കൾക്ക് മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ ചുവടുവെയ്‌പ്പെന്ന് അസോസിയേഷൻ ഓഫ് സീനിയർ ലിവിങ് ഇന്ത്യ ഫൗണ്ടർ ചെയർമാൻ എം.എച്ച് ദലാൽ അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ അംഗീകാരം നൽകുന്നതിനായി എസ്.ഡബ്യു.ഐ.ഐ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ആദ്യ സ്ഥാപനമായ കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഫൗണ്ടേഷനിലെ സന്ദർശനത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

വിദേശ മാതൃകയിൽ പ്രാദേശിക സംസ്‌കാരവുമായി ഒത്തിണങ്ങുന്ന രീതിയിൽ ഇത്തരം വാർദ്ധക്യ പരിപാലന കേന്ദ്രങ്ങളിലെ ഭരണസംവിധാനം, മാനവവിഭവശേഷി, കെട്ടിടസമുച്ചയങ്ങളുടെ രൂപകല്പന, ആരോഗ്യപരിപാലനം, വിവരസാങ്കേതികത, വാർദ്ധക്യ സൗഹൃദ ദൈനംദിന പ്രവർത്തനങ്ങൾ എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അംഗീകാരം നൽകുന്നത്. ദിനംപ്രതി നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ അനവധി സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ അവർക്ക് അനുയോജ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ സംവിധാനങ്ങളിലും നിലവിൽ വരിക എന്നത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാവൻകൂർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഡോ. രേണു എബ്രഹാം വർഗീസ്, മാനേജിങ് ട്രസ്റ്റി ജിജി ഫിലിപ്പ്, കുട്ടിക്കാനം മരിയൻ കോളേജ് സോഷ്യൽ വർക്ക് വിഭാഗം മുൻ ഡയറക്ടർ ഡോ. ചെറിയാൻ പി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.