അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം; തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിയിൽ

Spread the love

ഇടുക്കി: ആനയിറങ്കല്‍ അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.

ബോട്ടിങ് നടത്തുന്ന സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡാമിന് സമീപത്ത് തന്നെയാണ് വെള്ളത്തായിയുടെ വീട്. വെള്ളത്തായിയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.