
വിജയത്തേരില്‍ സജി..! അതിരമ്പുഴയ്ക്ക് ഇനി പുതിയ മുഖം; പഞ്ചായത്ത് പ്രസിഡന്റായി സജി തടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു; വിജയിച്ചത് 12 വോട്ടിന്റെ ഭൂരിപക്ഷത്തിന്
സ്വന്തം ലേഖകന്‍
കോട്ടയം: അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അയി സജി തടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഫ് പ്രസിഡന്റ് ബിജു വലിയമല രാജി വെച്ചതിനു തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ ഡി എഫ് അഞ്ചും യുഡിഎഫ് 15 രണ്ടു സ്വതന്ത്ര അംഗങ്ങളും ആണ് നിലവില്‍ ഉള്ളത്.
സ്വതന്ത്രര്‍ ഉള്‍പ്പടെ 17 വോട്ടുകള്‍ യുഡിഫ് സ്ഥാനാര്‍ഥി സജി തടത്തിലിനു ലഭിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോസ് അഞ്ജലിക്ക് കേവലം 5 വോട്ടുകളാണ് ലഭിച്ചത്. അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ ആണ്. പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 വോട്ടുകള്‍ നേടി വിജയിച്ചു. ജില്ലാ വ്യവസായി ഓഫീസര്‍ ലോറന്‍സ് മാത്യു ആയിരുന്നു റിട്ടനിംഗ് ഓഫീസര്‍.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0