video
play-sharp-fill

മുണ്ടക്കയത്ത് ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കൈയ്യേറ്റം ചെയ്യുകയും, തടയാനെത്തിയ ഭർത്താവിനേയും എസ് ഐയേയും മർദ്ദിച്ച ക്രിമിനലിനെ സംരക്ഷിച്ചതും പെരുവന്താനം സ്റ്റേഷനിലെ ഇന്റലിജൻസുകാരൻ; ചോറ്റിയിൽ ചീട്ടുകളി ക്ലബ് നടത്തുന്ന ഇന്റലിജൻസുകാരൻ വൻ കൈക്കൂലിക്കാരൻ;  പെരുവന്താനം സ്റ്റേഷൻ പരിധിയിലെ പാറമട മുതൽ  കൈതകൃഷി നടത്തുന്നവരെ വരെ വിരട്ടി കൈക്കൂലി വാങ്ങുന്നതായി പരാതി

മുണ്ടക്കയത്ത് ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ കൈയ്യേറ്റം ചെയ്യുകയും, തടയാനെത്തിയ ഭർത്താവിനേയും എസ് ഐയേയും മർദ്ദിച്ച ക്രിമിനലിനെ സംരക്ഷിച്ചതും പെരുവന്താനം സ്റ്റേഷനിലെ ഇന്റലിജൻസുകാരൻ; ചോറ്റിയിൽ ചീട്ടുകളി ക്ലബ് നടത്തുന്ന ഇന്റലിജൻസുകാരൻ വൻ കൈക്കൂലിക്കാരൻ; പെരുവന്താനം സ്റ്റേഷൻ പരിധിയിലെ പാറമട മുതൽ കൈതകൃഷി നടത്തുന്നവരെ വരെ വിരട്ടി കൈക്കൂലി വാങ്ങുന്നതായി പരാതി

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : ചോറ്റി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉൽസവത്തിന് ദർശനത്തിനെത്തിയ യുവതിയെ കൈയ്യേറ്റം ചെയ്യുകയും, തടയാനെത്തിയ ഭർത്താവിനേയും എസ് ഐയേയും മർദ്ദിച്ച ക്രിമിനലിനെ സംരക്ഷിച്ചതും പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഇന്റലിജൻസുകാരനാണെന്ന വിവരവും പുറത്ത് .

ദർശനത്തിനെത്തിയ യുവതിയായ വീട്ടമ്മയെ കൈയ്യേറ്റം ചെയ്യാൻ യുവാവ് ശ്രമിച്ചിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭര്‍ത്താവിനും, പിതാവിനും മർദ്ദനമേറ്റിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ കൺട്രോൾ റൂം എസ്.ഐ.യ്ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ചോറ്റി സ്വദേശി ജയമോഹന്‍ (ജയന്‍-47)നെയാണ് മുണ്ടക്കയം സിഐ എ.ഷൈന്‍കുമാറും സംഘവും കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാന്റിലുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് ജയനെ രക്ഷിച്ചെടുക്കൻ പഠിച്ച പണി പതിനെട്ടും പയറ്റിയ ഉദ്യോഗസ്ഥനാണ് പെരുവന്താനം പൊലീസ് സ്റ്റേഷനിലെ ഈ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ.
എന്നാൽ സഹപ്രവർത്തകനെയടക്കം മർദ്ദിച്ച കേസിൽ ഒരു വിട്ടുവീഴ്ചക്കും മുണ്ടക്കയം സി.ഐ തയ്യാറാകാതെ വന്നതോടെയാണ് ഇയാൾ റിമാന്റിലായത് .

ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ചോറ്റിയില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷന്റെ പരിധിയിൽ ചീട്ടുകളി ക്ലബ് പ്രവര്‍ത്തിക്കുന്നതെന്ന് തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വി.ഐ.പി മാര്‍ നിത്യ സന്ദര്‍ശകരായുള്ള ക്ലബില്‍ പണം വെച്ചുള്ള ചീട്ടുകളിയും മദ്യസല്‍ക്കാരവുമാണ് നടക്കുന്നത്.

പെരുവന്താനം സ്റ്റേഷന്റെ പരിധിയിലുള്ള കൈതകൃഷിക്കാരെ വരെ പിഴിഞ്ഞ് ഇയാൾ പണം പിടുങ്ങുന്നതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നൂറ് കണക്കിന് ഏക്കർ സ്ഥലത്ത് കൈത കൃഷി നടക്കുന്നുണ്ട്. തൊഴിലാളികളെല്ലാം അന്യസംസ്ഥാനക്കാരുമാണ്.

ഇവരിൽ പലർക്കും ആധാർ കാർഡോ മറ്റ് രേഖകളോ ഇല്ലാത്തവരുമാണ്. അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്ന കോൺട്രാക്ടർമാർ തൊഴിലാളികളുടെ വിവരം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യണമന്ന് ചട്ടമുണ്ട്. പല തൊഴിലാളികൾക്കും കൃത്യമായ രേഖകളോ വിലാസമോ ഉണ്ടാകില്ല. സ്വന്തം സ്ഥലത്ത് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ശേഷം രക്ഷപെട്ട് പോന്നവരും കാണാം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിരട്ടിയാണ് പണം തട്ടൽ.

മുപ്പത്തഞ്ചാം മൈലിലെ മയക്ക് മരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്ന പൊലീസുകാരിൽ പ്രധാനിയും ഇയാൾ തന്നെയാണ്.

.