
ആറ്റില്‍ കുളിക്കാനിറങ്ങരുതെന്ന് പലതവണ ഹോം സ്റ്റേ ഉടമ മുന്നറിയിപ്പ് നല്‍കിയിട്ടും കേട്ടില്ല; കുമരകം മുത്തേരിമടയാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ നാട്ടകം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകന്‍
കുമരകം : മുത്തേരിമട സ്റ്റാര്‍ട്ടിംഗ് പോയിന്റിന് സമീപം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടകം കറുകയില്‍ വിന്‍സെന്റിന്റെ മകന്‍ ലിജിനാണ് (34) മുങ്ങിമരിച്ചത്. കോട്ടയത്തെ ഡിസി ബുക്‌സ് ജീവനക്കാരനാണ് ലിജിന്‍.
പത്തു പങ്കില്‍ പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേയില്‍ ലിജന്‍ അടക്കമുള്ള നാലംഗ സംഘം ഇന്നലെ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു. രാവിലെ മടങ്ങുന്നതിന് മുന്‍പ് കുളിക്കാനിറങ്ങിയപ്പോഴാണ് കുളിക്കാനിറങ്ങിയതും കാണാതാകുന്നതും. മടയാറിന് അക്കരക്ക് നീന്തിയ ലിജിന്‍ തിരികെ നീന്തുമ്പോള്‍ മധ്യഭാഗത്ത് വെച്ച് മുങ്ങി താഴുകയായിരുന്നു എന്ന് സുഹൃത്തുകള്‍ പറയുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 11 മണിയോടെ ഉണ്ടായ സംഭവത്തില്‍ രണ്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ കുളിക്കാനിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഹോം സ്റ്റേ ഉടമ പറഞ്ഞു. അഗ്‌നിരക്ഷാസേയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുമരകം പോലീസ് കേസെടുത്തു.