വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Spread the love

വിമാനത്തിന്റെ യന്ത്രഭാഗങ്ങളുമായി പോയ ട്രെയിലര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനത്തിന്റെ ചിറകുകളുമായി ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ട്രെയിലർ തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ട്രെയിലറിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി.