video

00:00

ബാലസോര്‍ ട്രെയിന്‍ ദുരന്തം: 80 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍; സി.ബി.ഐ അന്വേഷണം തുടരുന്നു

ബാലസോര്‍ ട്രെയിന്‍ ദുരന്തം: 80 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍; സി.ബി.ഐ അന്വേഷണം തുടരുന്നു

Spread the love

സ്വന്തം ലേഖിക

ബാലസോര്‍: ഒഡീഷയിലെ ബാലസോര്‍ ട്രെയിൻ ദുരന്തത്തില്‍ സി.ബി.ഐ അന്വേഷണം തുടരുന്നു.

80 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയും സിബിഐ കേസ് എടുക്കണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിൻ ദുരന്തത്തില്‍ സിബിഐ കൂടുതല്‍പ്പേരുടെ മൊഴിയെടുക്കും. അട്ടിമറി സാധ്യത ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ സാങ്കേതിക പരിശോധനകളും നടത്തും.

ഇന്‍റര്‍ലോക്കിങ് സിഗ്നല്‍ സംവിധാനത്തിലുണ്ടായ തകരാറ് മാത്രമാണോ അപകടകാരണമായാതെന്ന് പരിശോധിക്കും. വളരെ വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ് ലക്ഷ്യം.

അപകടത്തില്‍ പരിക്കേറ്റ 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

അപകടം നടന്ന് ആറാം ദിവസത്തിലും ബന്ധുക്കളെ തേടി നിരവധി പേരാണ് ആശുപത്രികളില്‍ എത്തുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാൻ വേണ്ടി ഡിഎൻഎ പരിശോധന നടക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം എത്രയും വേഗം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.