play-sharp-fill
കുഞ്ഞുമായി പുഴയിൽ ചാടി; നാലുമാസം ഗർഭിണിയായ യുവതി മരിച്ചു: അഞ്ച് വയസുകാരിയ്ക്കായി തിരച്ചിൽ തുടരുന്നു

കുഞ്ഞുമായി പുഴയിൽ ചാടി; നാലുമാസം ഗർഭിണിയായ യുവതി മരിച്ചു: അഞ്ച് വയസുകാരിയ്ക്കായി തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ  

വയനാട്: കുഞ്ഞുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വയനാട് വെണ്ണിയോടാണ് സംഭവം. ദർശന എന്ന യുവതിയാണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് ദർശന മരിച്ചത്.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് പാത്തിക്കൽ പാലത്തിൽ നിന്ന് അഞ്ചു വയസുകാരിയായ മകൾ ദക്ഷയ്‌ക്കൊപ്പം 4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം നടപ്പാലത്തില്‍നിന്നു താഴേക്കു ചാടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ദർശനയെ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ല.

കാണാതായ മകൾ ദക്ഷയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്. വെണ്ണിയോട് സ്വദേശി അനന്തഗിരിയിൽ ഓംപ്രകാശാണ് ദർശനയുടെ ഭർത്താവ്.