പി.ഡി ജോയി പൊന്മാങ്കൽ അന്തരിച്ചു
തെള്ളകം: പൊന്മാങ്കൽ പരേതനായ പി.ജെ ദേവസ്യയുടെ പുത്രൻ പി.ഡി ജോയി (62) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഏപ്രിൽ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ സംസ്‌കരിക്കും.
പരേതൻ വ്യാപാരി ഏകോപന സമിതി കാരിത്താസ് യൂണിറ്റ് പ്രസിഡന്റ് കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി, ഹോട്ടൽ വ്യവസായി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി, സേവാദൾ സംസ്ഥാന ഓർഗനൈസർ, അതിരമ്പുഴ പ്രിയദർശിനി ഹിൽസ് ലയൺസ് ക്ലബ് പ്രസിഡന്റ് , പൊന്മാങ്കൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ – എൽസമ്മ, ചെറുവാണ്ടൂർ കല്ലുതുണ്ടത്തിൽ കുടുംബാഗമാണ്.
മക്കൾ – എൽജോ ജീവൻ ജോസ് (അസോസിയേറ്റ് സയന്റിസ്റ്റ് സൈജീൻ ഇന്റർ നാഷണൽ ബംഗളൂരു), ജിതിൻ ജിറ്റോ ജോസ് (ബംഗളൂരു), മരുമക്കൾ – റിങ്കു, എൽജോ (എം.ഒ.എച്ച് സൗദി)