
കടല തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു
സ്വന്തം ലേഖിക
കോഴിക്കോട് :ഉള്ള്യേരിയിൽ കടല തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരി മരിച്ചു. നാറാത്ത് വെസ്റ്റ് ചെറുവാട്ട് വീട്ടിൽ പ്രവീണിന്റെയും ശരണ്യയുടെയും മകൾ തൻവി (4) ആണ് മരിച്ചത്.
ഞായർ രാത്രിയിൽ കടല കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലെത്തിച്ചെങ്കിലും മരിച്ചു. പ്രവീൺ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0