എൻ.എസ്.എസിന്റെയും സുകുമാരൻ നായരുടെയും ചീട്ടുകീറിയ വിജയം: സർക്കാരിനെ വിമർശിച്ച സഭകളുടെയും അടിത്തറ ഇളകി; വിരട്ടിയും വിലപേശിയും കാര്യം സാധിക്കാൻ ഇനിയാരും സെക്രട്ടറിയേറ്റിന്റെ പടികടന്നു വരേണ്ടെന്ന വെല്ലുവിളിയുമായി രണ്ടാം പിണറായി സർക്കാർ

27-6-2015,Kochi - NSS General Secretary G. Sukumaran Nair seems to be asking actor Suresh Gopi to leave the place when he visited the NSS headquarter at Perunna on Saturday: DC
Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: പിണറായി സർക്കാരിന്റെ രണ്ടാം വരവിൽ ലഭിച്ച മൃഗീയ ഭൂരിപക്ഷത്തിന് സർക്കാർ തീർച്ചയായും കടപ്പെട്ടിരിക്കുന്നത് സുകുമാരൻ നായർ എന്ന സമുദായ നേതാവിനോടായിരിക്കും. വോട്ടെടുപ്പു ദിവസം രാവിലെ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഇദ്ദേഹം നടത്തിയ പ്രഖ്യാപനവും, ഇതിനുള്ള സി.പി.എമ്മിന്റെ മറുപടിയും, കേസും വിവാദവും എല്ലാം ചേർന്നു സി.പി.എമ്മിനു നൽകിയ ഊർജം തെല്ലൊന്നുമല്ല. തുടർഭരണമുണ്ടാകുമെന്ന പ്രവർത്തകർ അപകട സാധ്യത തിരിച്ചറിഞ്ഞ് ഇതിനു പിന്നാലെ ഉണർന്നതോടെയാണ് ഇടതു മുന്നണി കുതിച്ചു കയറിയതെന്നും വലിയ വിജയം സ്വന്തമാക്കിയതെന്നുമാണ് വിലയിരുത്തൽ.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ നിർണ്ണായകമായ സ്ഥാനമുണ്ടായിരുന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുകുമാരൻ നായരുടെ മുഖമൊന്നു വീർത്താൽ ഉടൻ തന്നെ ചങ്ങനാശേരിയിൽ ഓടിയെത്തി ആശ്വസിപ്പിക്കുന്നവരായിരുന്നു യു.ഡി.എഫ് കോൺഗ്രസ് മന്ത്രിമാർ. ആട്ടിയിറക്കിയാലും ഓടിയെത്തുന്ന ഇവരെ അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടിക്കളിക്കുകയായിരുന്നു അന്നും ഇന്നും സുകുമാരൻ നായർ ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം പിണറായി വിജയൻ സർക്കാർ അധികാരം ഏറ്റെടുത്തതോടെ കാര്യങ്ങൾ ആകെ മാറി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി എന്ന പേരിൽ വിലസിയിരുന്ന സുകുമാരൻ നായർ സി.പി.എമ്മുകാർ തിരിഞ്ഞു നോക്കാതെയായി. ചങ്ങനാശേരി എൻ.എസ്.എസ് ആസ്ഥാനത്തു നിന്നും നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തിയ സുകുമാരൻ നായർ മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് പിണറായി വിജയനെ കാണുക പോലും ചെയ്തത്.

ഇതെല്ലാം ചേർന്നതോടെ സുകുമാരൻ നായർ ആകെ അസ്ഥസ്ഥനായിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതിയിൽ നിന്നും ശബരിമല കേസിൽ വിധി എത്തിയത്. ഇത് ആയുധമാക്കി സർക്കാരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു സുകുമാരൻ നായർ. ഇതിന്റെയെല്ലാം ഫ്യൂസ് ഊരിയ വിധിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

തിരഞ്ഞെടുപ്പിനു മുൻപ് സർക്കാരിനെതിരെ പ്രഖ്യാപനങ്ങൾ നടത്തിയ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരുടെയുംവാക്കുകൾക്കു പോലും വിലയില്ലാത്ത അവസ്ഥയാണ് ഇക്കുറി ഉണ്ടായത്. ഇതെല്ലാം ചേരുമ്പോഴാണ് ഇക്കുറി മതമേലധ്യക്ഷന്മാരെ തകർത്ത വിജയം ഇടതു മുന്നണിയ്ക്കുണ്ടായിരിക്കുന്നത്.