ബംഗളൂരിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ നഴ്സിങ് വിദ്യാർത്ഥിനി ട്രെയിനിൽനിന്ന് വീണ് മരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പത്തനംതിട്ട: ബംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽനിന്ന് വീണ് മരിച്ചു.
വായ്പൂര് ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്.
ബംഗളൂരുവിൽ 2ാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്പത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന് മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.
Third Eye News Live
0