നഴ്‌സുമാരുടെ സമര സമയത്ത് തേർഡ് ഐ ന്യൂസ് ലൈവ് മൂന്നര ലക്ഷം രൂപ ചോദിച്ചു..! തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണവുമായി ഭാരത് ആശുപത്രിയിലെ ഡോക്ടർ; 2017 ൽ നടന്ന സമരത്തിൽ, 2018 ൽ പ്രവർത്തനം ആരംഭിച്ച തേർഡ് ഐ പണം ചോദിച്ചെന്ന പച്ചക്കളം പ്രചരിപ്പിക്കുന്ന ഓഡിയോ ഇവിടെ കേൾക്കാം

നഴ്‌സുമാരുടെ സമര സമയത്ത് തേർഡ് ഐ ന്യൂസ് ലൈവ് മൂന്നര ലക്ഷം രൂപ ചോദിച്ചു..! തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണവുമായി ഭാരത് ആശുപത്രിയിലെ ഡോക്ടർ; 2017 ൽ നടന്ന സമരത്തിൽ, 2018 ൽ പ്രവർത്തനം ആരംഭിച്ച തേർഡ് ഐ പണം ചോദിച്ചെന്ന പച്ചക്കളം പ്രചരിപ്പിക്കുന്ന ഓഡിയോ ഇവിടെ കേൾക്കാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഴ്‌സുമാരുടെ സമര സമയത്ത് തേർഡ് ഐ ന്യൂസ് ലൈവ് ഭാരത് ആശുപത്രിയോട് മൂന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി വ്യാജ പ്രചാരണം. ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിൽ ആശുപത്രി മാനേജ്‌മെന്റിനു വേണ്ടി നടത്തുന്ന ഭീഷണിയുടെ ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചെന്നും, ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്നുമുള്ള സന്ദേശം നൽകിയ ആളെ ഫോണിൽ വിളിച്ച് സുനിൽ ഡോക്ടർ ഭീഷണിപ്പെടുത്തുന്നതും, വ്യാജ പ്രചാരണം നടത്തുന്നതുമായ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുമെന്നു തേർഡ് ഐ ന്യൂസ് ലൈവ് മാനേജിങ് ഡയറക്ടർ എ.കെ ശ്രീകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരത് ആശുപത്രിയിലെ ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ രണ്ടു ദിവസത്തോളം ജില്ലാ ഭരണകൂടം രോഗികളുടെ വിശദമായ പട്ടിക പുറത്തു വിട്ടില്ല. ഇതിനെ ചോദ്യം ചെയ്താണ് തേർഡ് ഐ ന്യൂസ് ലൈവ് ആദ്യം വാർത്ത നൽകിയത്. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഭാരത് ആശുപത്രി അധികൃതർ വ്യാജ പ്രചാരണം നടത്തിയത്.

2017 ലാണ് ഭാരത് ആശുപത്രിയിൽ യു.എൻ.എയുടെ നേതൃത്വത്തിൽ സമരം നടക്കുന്നത്. ആറു മാസത്തോളം നീണ്ടു നിന്ന സമരം ഭാരത് ആശുപത്രി മാനേജ്‌മെന്റ് നടത്തിയ ചർച്ചകൾക്കൊടുവിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള വിവാദങ്ങളും, ചർച്ചകളും ഇപ്പോഴും കോട്ടയത്ത് തുടരുകയാണ്.

എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവ് പ്രവർത്തനം ആരംഭിച്ചത് 2018 മേയിൽ മാത്രമാണ്. ഇതിനിടെയാണ് ഇപ്പോൾ ഭാരത് ആശുപത്രി ഗ്രൂപ്പ് തേർഡ് ഐ ന്യൂസ് ലൈവ് 2017 ൽ മൂന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ പത്രത്തെ തകർക്കാൻ ശ്രമം നടത്തുന്ന ഭാരത് ആശുപത്രി ഗ്രൂപ്പിനെതിരെയും, ഇവിടുത്തെ ജീവനക്കാരനായ ഡോ.സുനിലിനെതിരെയും ജില്ലാ പൊലീസ് മേധാവിയ്ക്കു തേർഡ് ഐ ന്യൂസ് ലൈവ് പരാതി നൽകും.

സുനിൽ ഡോക്ടർ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തുന്നതും, തേർഡ് ഐയെ അപകീർത്തിപ്പെടുത്തുന്നതുമായ സന്ദേശം ഇവിടെ കേൾക്കാം